Editorial agaist PM sri

ഈ വാർത്ത ഷെയർ ചെയ്യാം

പി.എം ശ്രീ ഫാസിസ്റ്റ് അജണ്ടയാണെന്ന് സിപിഐ മുഖപത്രം ജനയുഗത്തിൽ വിമർശനം. പിഎം ശ്രീയുടെ ലക്ഷ്യം ആർഎസ്എസ് പ്രത്യയശാസ്ത്രത്തിന് അനുസരിച്ച് പുതുതലമുറയെ വാർത്തെടുക്കലാണ്. മതാധിഷ്ഠിതമായ സമൂഹ സൃഷ്ടിക്ക് വിത്തുപാകലാണ് പദ്ധതിയുടെ ലക്ഷ്യം. ചർച്ചകളുടെയും സമവായത്തിന്‍റെയും എല്ലാ സാധ്യതകളും പദ്ധതിയിൽ ഒപ്പുവെച്ചതിലൂടെ അട്ടിമറിച്ചുവെന്നും ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു.

പിഎം ശ്രി പദ്ധതിയോടുള്ള സിപിഐയുടെയും ഇടതുപക്ഷ പാർട്ടികളുടെയും ജനാധിപത്യ മതേതര ശക്തികളുടെയും വിമർശനം അതിന്റെ ‘പ്രധാനമന്ത്രി’ ബ്രാന്റിങ്ങിനോടുള്ള എതിർപ്പല്ല. മറിച്ച് അതിന്റെ ഉള്ളടക്കത്തോടും ലക്ഷ്യത്തോടുമുള്ള വിമർശനമാണ്. പിഎം ശ്രി സ്കൂൾ പദ്ധതിയുടെ ഒരു ലക്ഷ്യം ഇന്ത്യയിലെ സ്കൂളുകൾക്ക് മാതൃകയാവുന്ന തരത്തിൽ അവയുടെ അടിസ്ഥാനസൗകര്യ വികസനമാണ്. അതായത്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസനം. കേരളം ഇക്കാര്യത്തിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാൾ സാർവത്രികമായി എത്രയോ കാതം മുന്നിലാണ്. ശൗചാലയങ്ങൾ, ക്ലാസ്‌മുറികൾ, കുടിവെള്ളം, വൈദ്യുതി, ഇന്റർനെറ്റ് തുടങ്ങി ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ മഹാഭൂരിപക്ഷവും ലോകോത്തര നിലവാരം കൈവരിച്ചിട്ടുണ്ട് എന്ന് നമുക്ക് നിസംശയം അവകാശപ്പെടാം. പിന്നെ, പിഎം ശ്രി സ്കൂളുകളും അത് മുന്നോട്ടുവയ്ക്കുന്ന എൻഇപിയും എന്താണ് ലക്ഷ്യംവയ്ക്കുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!