വോള്‍വോ ബസില്‍ അത്യാധുനിക സംവിധാനങ്ങൾ.

ഈ വാർത്ത ഷെയർ ചെയ്യാം

ഇംഫാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കായി തയ്യാറാക്കിയ വോള്‍വോ ബസില്‍ അത്യാധുനിക സംവിധാനങ്ങൾ.

ഇതിൽ ലിഫ്റ്റ് മുതല്‍ കോണ്‍ഫറന്‍സ് റൂം വരെ. ജാഥ ആള്‍ക്കൂട്ടത്തിലേക്ക് എത്തുമ്പോള്‍ രാഹുല്‍ ബസിന് മുകളിലേക്ക് ഉയര്‍ന്നുവരുന്ന ലിഫ്റ്റില്‍ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ് ക്രമീകരണം. എട്ടുപേര്‍ക്ക് ഇരുന്ന് യോഗം ചേരാവുന്ന കോണ്‍ഫറന്‍സ് റൂം ബസിനകത്ത് ഉണ്ട്. യാത്രയ്ക്കിടെ ജനങ്ങളുമായി രാഹുല്‍ സംവദിക്കും. ബസിന് പുറത്ത് സ്ഥാപിച്ച സ്‌ക്രീനലൂടെ ജനങ്ങള്‍ക്ക് അത് തത്സമയം കാണാനാവും. തെലങ്കാന രജിസ്‌ട്രേഷനിലുള്ള ബസാണിത്.

മാര്‍ച്ച് വരെയായി 66 ദിവസം നീളുന്ന ബസ് യാത്രയില്‍ 15 സംസ്ഥാനങ്ങളിലൂടെ രാഹുല്‍ സഞ്ചരിക്കും. ദിവസേന ഏതാനും കിലോമീറ്റര്‍ പദയാത്രയുമുണ്ട്. 6,713 കിലോമീറ്റര്‍ നീളുന്ന യാത്ര മുംബൈയില്‍ സമാപിക്കും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!