ഡൽഹി സ്ഫോടനത്തിനു പിന്നിലുള്ളവരെ വെറുതെവിടില്ലെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഭൂട്ടാനിൽ വച്ചാണ് മോദിയുടെ പ്രതികരണം. ‘‘ഇന്ന് ഞാൻ ഭാരിച്ച ഹൃദയത്തോടെയാണ് ഇവിടെ വന്നിട്ടുള്ളത്. ഇന്നലെ ഡൽഹിയിലുണ്ടായ സംഭവം എല്ലാവരെയും ആഴത്തിൽ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. സ്ഫോടനത്തിൽ ബാധിക്കപ്പെട്ട കുടുംബങ്ങളുടെ ദുഃഖം ഞാൻ മനസ്സിലാക്കുന്നു. ഇന്ന് ഈ രാജ്യം മുഴുവൻ നിങ്ങളോടൊപ്പമുണ്ട്. സ്ഫോടനം അന്വേഷിക്കുന്ന ഏജൻസികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഈ ആക്രമണവുമായി ബന്ധപ്പെട്ട ആസൂത്രണത്തിന്റെ വേരുകൾ നമ്മുടെ അന്വേഷണ ഏജൻസികൾ കണ്ടെത്തും. ആസൂത്രകരെ ആരെയും വെറുതെ വിടില്ല. സ്ഫോടനത്തിനു കാരണക്കാരായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരും’’–മോദി പറഞ്ഞു.
