ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഭക്തൻ്റെ വഴിപാടായി സ്പെഷ്യൽ കസേരകൾ സമർപ്പിച്ചു.
പൊന്നാനി തൃക്കാവ് സൗഭാഗ്യ നിവാസിൽ രജീഷാണ് പതിനഞ്ച് കസേരകൾ കുഷ്യൻ സഹിതം സമർപ്പിച്ചത്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ കസേരകൾ ഏറ്റുവാങ്ങി.
ദേവസ്വം ഭരണസമിതി അംഗം ശ്രീ .സി .മനോജ് , വഴിപാടുകാരനായ രജീഷും കുടുംബവും ,പബ്ലിക്കേഷൻ അസി.മാനേജർ കെ ജി സുരേഷ് കുമാർ, ക്ഷേത്രം അസി.മാനേജർ ലെജുമോൾ, സി.എസ്.ഒ മോഹൻകുമാർ എന്നിവർ സന്നിഹിതരായി
