പ്രശസ്ത പിന്നണി ഗായകൻ MG ശ്രീകുമാറിന്റെ സംഗീത വിദ്യാലയത്തിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ആലപിച്ച അയ്യപ്പ ഭക്തി ഗാനം ശാസ്താ തീർത്ഥം സൂപ്പർ ഹിറ്റിലേക്ക് , 4 വയസ്സുള്ള ശ്രാവണി ശ്രീയ വിവേക് മുതൽ 54 വയസ്സുള്ള രാജേഷ് കൃഷ്ണ വരെ ശാസ്താ തീർത്ഥം എന്ന ഈ ഗാനത്തിന് ശബ്ദം നൽകിയിട്ടുണ്ട്, അരികിൽ പൊന്നയ്യൻ, ഹന്ത !ഭാഗ്യം ജനാനാം,ഓണക്കൈനീട്ടം,വിവിധ പരസ്യ ഗാനങ്ങൾ തുടങ്ങിനിരവധി മ്യൂസിക്കൽ പ്രൊജെക്ടുകൾക്കു ശേഷം ശേഷം ഉമേഷ് കുമാർ രചനയും സംഗീതവും നൽകി ആലപിക്കുന്ന ഭക്തിഗാന ആൽബമാണ് ശാസ്താ തീർത്ഥം.

ഇപ്പോൾ സോഷ്യൽ മീഡിയായിൽ വൈറലായ അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിന്റെ ദൃശ്യ ഭംഗി പശ്ചാത്തലമാക്കി ചിത്രീകരിച്ച ആദ്യ അയ്യപ്പ ഭക്തി ഗാന ആൽബം എന്ന പ്രത്യേകതയും ശാസ്താ തീർത്ഥത്തിനുണ്ട് , തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ പിതൃതർപ്പണത്തിന് എത്തുന്ന റെയ്യാറിന്റെ തീരത്തുള്ള അരുവിക്കര പൂർണ്ണ പുഷ്കല സമേതനായ ശ്രീ ധർമ്മശാസ്താ ക്ഷേത്രവും അവിടുത്തെ മനോഹരമായ ഭൂപ്രകൃതിയുമാണ് ആൽബത്തിന്റെ പ്രധാന ആകർഷണം.

പുറ്റിങ്ങൽ ആയിരവില്ലി ക്ഷേത്രത്തിലേയും ചിറക്കര ആയിരവില്ലി മഹാദേവർ ക്ഷേത്രത്തിലേയും കാനനഭംഗി മനോഹരമായ് ആൽ ബത്തിൽ പകർത്തിയിട്ടുണ്ട് ,ചേന്നമത്ത് മഹാദേവ ക്ഷേത്രത്തിലെ രാത്രി ദൃശ്യങ്ങൾ ഭക്തനെ ഭക്തിയുടെ പരകോടിയിലെത്തിക്കും,

ഏറ്റവും പ്രായം കുറഞ്ഞ ബാലിക ശ്രാവണി മാളികപ്പുറമായ് നിറഞ്ഞാടി എന്നതാണ് ശാസ്താ തീർത്ഥത്തിന്റെ ഏറ്റവും വലിയ ഹൈലേറ്റ്, ശബരി മലയാത്രക്ക് പോകുന്ന അയ്യപ്പ സംഘത്തിന് യാത്രാ മധ്യേ ഇടത്താവളങ്ങളിൽ വച്ച് ഉണ്ടാകുന്ന അനുഭവങ്ങളാണ് ശാസ്താ തീർത്ഥത്തിന്റെ ഇതിവൃത്തം ദിനേഷ് കൃഷ്ണൻ മനോഹരമായ് ഒപ്പിയെടുത്ത ദൃശ്യങ്ങൾ മികച്ച നിലവാരത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നത് ശാരീഷ് മോഹനാണ് ഭക്തിയും ദൃശ്യ ഭംഗിയും സമന്വയിക്കുന ആൽബത്തിന് വിഷ്വൽ ഡയറക്ഷൻ നിർവ്വഹിച്ചിരിക്കുന്നത് ഡബ്ബിംഗ് ആർട്ടിസ്റ്റും മാധ്യമ പ്രവർത്തകനുമായ ലാൽ അഴകമാണ്, ഐശ്വര്യ എസ്സ് കുറുപ്പിന്റേതാണ് സ്റ്റോറി, സിജോ സ്റ്റീഫൻ ഓർക്കസ്ടേഷനും സജിത് വിശ്വനാഥൻ കൊറിയോഗ്രാഫിയും നിർവ്വഹിച്ച ശാസ്താ തീർത്ഥം പിന്നണി ഗായകൻ MG ശ്രീകുമാറിന്റെ ഓഫീഷ്യൽ പേജിലൂടെ പ്രേക്ഷകർക്ക് കാണാവുന്നതാണ്.
















