തിരുവനന്തപുരം : റുബിക്സ് ക്യൂബയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡറും സംഗീത കുലപതിയും ജനപ്രിയ ഗായകനുമായ എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയവുമായ എം ജി മ്യൂസിക് അക്കാദമിയിലെ സംഗീത വിദ്യാർത്ഥിയുമായ ഉദിത് നായർ പാടി അഭിനയിച്ചിരിക്കുന്ന “ഈശോ..നാഥൻ” ക്രിസ്തുമസ് സംഗീത ആൽബം ഇന്ന് റിലീസ് ചെയ്യും. എം ജി എംസിസി അക്കാഡമിയുടെ ഒഫീഷ്യൽ യൂട്യൂബ് ഫേസ്ബുക് ചാനലുകളിലാണ് റിലീസ്.

സിജോ സ്റ്റീഫൻ സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് പ്രവാസിയായ ബ്രദർ അജിനാണ്.

അരികിൽ പൊന്നയ്യൻ,ധനുമാസ താരകം.ഹന്ത ഭാഗ്യം ജനാനാം,ഓണക്കൈനീട്ടം,ശാസ്താ തീർത്ഥം തുടങ്ങിയ സംഗീത ആൽബങ്ങൾക്ക് ശേഷം മാസ്റ്റർ ഉദിത് നായർ അവതരിപ്പിക്കുന്ന ഈശോ നാഥൻ എന്ന ആൽബത്തിന്റെ മുഖ്യ ആകർഷണം ഗാനം ചിത്രീകരിച്ചിരിക്കുന്നത് ഒരു വനിതയാണ് എന്നുള്ളതാണ്.,ഒപ്പം ഷൂട്ടിങ് ലൊക്കേഷനുകളുമാണ്.തിരുവനന്തപുരത്തെ പ്രമുഖ ചർച്ചുകളിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

