Electric buses in city

ഈ വാർത്ത ഷെയർ ചെയ്യാം

വിപ്ലവകരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച്‌ മേയർ വി.വി. രാജേഷ്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരസഭ കെഎസ്ആർടിസിക്ക് കൈമാറിയ 113 ഇലക്‌ട്രിക് ബസുകള്‍ ഇനി തിരുവനന്തപുരം നഗരപരിധിക്കുള്ളില്‍ തന്നെ സർവീസ് നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇ-ബസുകളുടെ വിന്യാസവും കരാർ ലംഘനവും കുറഞ്ഞ നിരക്കില്‍ നഗരവാസികള്‍ക്ക് യാത്രയൊരുക്കാൻ ലക്ഷ്യമിട്ടാണ് ഇ-ബസുകള്‍ നല്‍കിയതെങ്കിലും കെഎസ്ആർടിസി കരാർ ലംഘിച്ച്‌ ഇവ മറ്റു ജില്ലകളിലേക്ക് മാറ്റിയതായി മേയർ കുറ്റപ്പെടുത്തി.

പല ബസുകളും കൃത്യമായ അറ്റകുറ്റപ്പണിയില്ലാതെ നശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഈ ബസുകള്‍ തിരിച്ചുപിടിക്കുന്നത് ഉള്‍പ്പെടെയുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭയില്‍ നടപ്പിലാക്കുന്ന പ്രധാന പരിഷ്കാരങ്ങള്‍ അഴിമതി തടയുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി നഗരസഭയിലെ എല്ലാ സാമ്പത്തിക ഇടപാടുകളും പൂർണ്ണമായും ഓണ്‍ലൈൻ സംവിധാനത്തിലേക്ക് മാറ്റും.നഗരസഭാ വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് നിർത്തലാക്കും. ഉപയോഗശൂന്യമായി കിടക്കുന്ന വാഹനങ്ങളുടെ കാര്യത്തില്‍ വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരം തീരുമാനമെടുക്കും.

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇൻഡോറിനെ മാതൃകയാക്കി തിരുവനന്തപുരത്തും മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പരിഷ്കരിക്കും. ‘വയോമിത്രം’ പദ്ധതി എല്ലാ വാർഡുകളിലേക്കും വ്യാപിപ്പിക്കും. തെരുവ് കച്ചവടക്കാർക്കായി കേന്ദ്ര സഹായം ലഭ്യമാക്കും. തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിനായി കൂടുതല്‍ ഷെല്‍ട്ടറുകള്‍ നിർമ്മിക്കും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!