ഗംഭീറിനെ ഏകദിന, ടി20 പരിശീലകനായി നിലനിര്‍ത്തി ടെസ്റ്റില്‍ വിവിഎസ് ലക്ഷ്മണിനെ കോച്ചാക്കാനുള്ള ആലോചനയിലാണ് ബിസിസിഐ എന്നാണ് പുറത്തു വരുന്ന സൂചനകള്‍.
എസ്ഇഎന്‍എ രാജ്യങ്ങള്‍ക്കെതിരെ സമീപ കാലത്തെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പ്രകടനം മോശമായതാണ് ബിസിസിഐയുടെ മനം മാറ്റത്തിനു പിന്നില്‍. ഇംഗ്ലീഷ് മണ്ണില്‍ 2-2നു പരമ്പര സമനിലയില്‍ സ്വന്തമാക്കി സച്ചിന്‍- ആന്‍ഡേഴ്‌സന്‍ ട്രോഫി കൈവിട്ടില്ല എന്നതു മാത്രമാണ് നിലവില്‍ ടെസ്റ്റില്‍ ഗംഭീറിനു ആശ്വസിക്കാനുള്ള ഏക കാര്യം. സ്വന്തം മണ്ണില്‍ ന്യൂസിലന്‍ഡിനോടും ദക്ഷിണാഫ്രിക്കയോടും പരമ്പര സമ്പൂര്‍ണമായി തോറ്റ് അടിയറവ് വച്ചതും ഓസ്‌ട്രേലിയന്‍ മണ്ണിലെ ടെസ്റ്റ് പ്രകടനം പറ്റെ മോശമായതും ഗംഭീറിന്റെ കീഴിലാണ്.
