ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപത്തിന് സമാപനം കുറിച്ചുള്ള ലക്ഷദീപം ഇന്ന് നടക്കും.ക്ഷേത്രവും പരിസരവും പദ്മതീർത്ഥക്കരയുമല്ലാം ഇന്ന് ദീപാലങ്കൃതമാകും.

ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിലും ഗണപതി കോവില്‍- എസ്പി ഫോര്‍ട്ട്- മിത്രാനന്ദപുരം- വാഴപ്പള്ളി- വെട്ടിമുറിച്ചകോട്ട റോഡിലും മിത്രാനന്ദപുരം- പടിഞ്ഞാറേ കോട്ട- ഈഞ്ചക്കല്‍ റോഡിലും, ഈഞ്ചക്കല്‍ – കൊത്തളം- അട്ടക്കുളങ്ങര റോഡിലും വാഹനങ്ങള്‍ പാര്‍ക്കിങ് അനുവദിക്കില്ല.

ലക്ഷദീപത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം. വൈകുന്നേരം 4 മുതല്‍ കിഴക്കേക്കോട്ട, അട്ടകുളങ്ങര, ശ്രീകണ്ഠേശ്വരം, വാഴപ്പള്ളി, വെട്ടിമുറിച്ചകോട്ട എന്നീ സ്ഥലങ്ങളിലാണ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
56 ദിവസം നീണ്ടുനിന്ന വേദമന്ത്ര ജപങ്ങൾക്കാണ് പരിസമാപ്തിക്കുറിച്ച്, മകരസംക്രമ സന്ധ്യയിലാണ് ശ്രീപദ്മനാഭസന്നിധി ലക്ഷദീപ പ്രഭയിൽ ആറാടുന്നത്.ലക്ഷദീപദിവസം കളഭാഭിഷേകം നടക്കുന്നതിനാൽ ദർശനസമയത്തിൽ ക്രമീകരണമുണ്ട്.പുലർച്ചെ 3.30മുതൽ 4.45വരെയും (അഭിഷേകം),രാവിലെ 6.30മുതൽ 7വരെയും,9.45മുതൽ11.15വരെയും ദർശനം നടത്താം.വൈകിട്ട് ക്ഷേത്രത്തിൽ പതിവ് ദർശനമില്ല.
രാത്രി 8.30ന് ശ്രീപദ്മനാഭസ്വാമിയുടെയും നരസിംഹസ്വാമിയുടെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയുടെയും വിഗ്രഹങ്ങൾ ഗരുഡവാഹനങ്ങളിൽ എഴുന്നള്ളിച്ച് മകരശ്രീബലി നടത്തും. ഇതാണ് പ്രധാന ചടങ്ങ്.പട്ടുവിരിച്ച കാള,കുതിര,ഡമ്മാനം കെട്ടി വിളംബരം അറിയിക്കുന്ന ആന,കൊടിയേന്തിയ കുട്ടികൾ, ക്ഷേത്രസ്ഥാനി,രാജകുടുംബാംഗങ്ങൾ,ഉദ്യോഗസ്ഥർ,കൈവിളക്കേന്തിയ വനിതാ ജീവനക്കാർ,സ്വാതി കീർത്തനം ആലപിക്കുന്നവർ,വേദപാരായണം നടത്തുന്ന ജപക്കാർ എന്നിവർ മകരശ്രീബലിക്ക് അകമ്പടിയേകും. മകരശ്രീബലിക്ക് മുന്നോടിയായി സന്ധ്യയ്ക്ക് ദീപങ്ങൾ തെളിക്കും ക്ഷേത്രതിലകത്തിന് അകത്ത് നെയ്യ്,എണ്ണ വിളക്കുകൾ തെളിക്കും. ഗോപുരവും ചുറ്റുമതിലും ഉൾപ്പെടെ വൈദ്യുതദീപാലങ്കൃതമാകും.
