ഉപജില്ല ദ്വിദിന ക്യാമ്പ് അവസനിച്ചു.

ഈ വാർത്ത ഷെയർ ചെയ്യാം

ആറ്റിങ്ങൽ: നിർമ്മിത ബുദ്ധിയിലും അനിമേഷൻ സിനിമ നിർമ്മാണത്തിലും കരുത്ത് കാട്ടി ഈ വർഷത്തെ ലിറ്റൽ കൈറ്റ്സ് ഉപജില്ല ദ്വിദിന ക്യാമ്പ് അവസനിച്ചു.

ഡിസംബർ 27 മുതൽ 30 വരെ ആറ്റിങ്ങൽ ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ലിറ്റൽ കൈറ്റ്സ് ഉപജില്ല ദ്വിദിന ക്യാമ്പാണ് അവസാനിച്ചത്.

നിർമ്മിത ബുദ്ധി പ്രവർത്തനങ്ങൾ, 2D, 3D അനിമേഷൻ നിർമ്മാണം എന്നിവയിൽ സബ്ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റസ് ക്ലബ്ബുകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ക്യാമ്പിൽ നിന്നും പരിശീലനം നേടി.

സബ്ജില്ല ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾ ജില്ല ക്യാമ്പിലേക്കും തുടർന്ന് സംസ്ഥാന ക്യാമ്പിലും പങ്കെടുക്കും.

കൂടുതൽ വാർത്തകൾ 👇🏻

ഏറ്റവും ആധുനിക സാങ്കേതിക വിദ്യകളായ നിർമ്മിത ബുദ്ധി, മെഷീൻ ലീർണിങ്, റോബോട്ടിക്സ് എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന തരം തിരിക്കൽ യന്ത്രം, മുഖം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന AI വാതിൽ, ഡ്രൈവർ ഉറങ്ങിയാൽ മുന്നറിയിപ്പ് നൽകുന്ന sleep detection യന്ത്രം, എന്നിവയാണ് പ്രോഗ്രാമിങ് വിഭാഗത്തിൽ കുട്ടികൾ തയ്യാറാക്കിയത്.

ലഘു കഥകളെ അടിസ്ഥാനമാക്കി സമ്പൂർണ്ണ അനിമേഷൻ സിനിമ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ ആണ് അനിമേഷൻ വിഭാഗത്തിൽ കുട്ടികൾ തയ്യാറാക്കിയത്.
സബ്ജില്ലയിലെ വിവിധ പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റസ് യൂണിറ്റ്കളിൽ നിന്നും 95 കുട്ടികളാണ് രണ്ട് ബാച്ച് കളിലായി ക്യാമ്പിൽ പങ്കെടുത്തത്. പരിശീലകരായ രതീഷ് കുമാർ, മുരളീധരൻ, പ്രീത, ഹസീന, പൂജ എന്നിവർ ക്യാമ്പ് നയിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!