മെെക്രോപ്ലാസ്റ്റിക്കുകളെക്കാള്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണിയാണ് നാനോപ്ലാസ്റ്റിക്.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം : പുറത്തുപോയാല്‍ കുപ്പിവെള്ളത്തെ ആശ്രയിക്കുന്നവരാണ് പലരും. വീട്ടില്‍ നിന്ന് വെള്ളം കൊണ്ടുപോകാൻ മടിയായതിനാല്‍ തന്നെ തുച്ഛമായ വിലയ്ക്ക് കടകളില്‍ നിന്ന് കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കുന്നു.

എന്നാല്‍ ഇത് ആരോഗ്യത്തിന് വളരെ ദോഷകരമായ ഒന്നാണെന്ന് എത്രപേര്‍ക്ക് അറിയാം?.പുതിയ പഠനങ്ങള്‍ അനുസരിച്ച്‌ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ ഏകദേശം 2,40000 പ്ലാസ്റ്റിക് കഷ്ണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് നാനോപ്ലാസ്റ്റിക്സ് ആയതിനാല്‍ കണ്ടെത്താൻ വളരെ പ്രയാസമാണ്.

നാഷണല്‍ അക്കാദമി ഓഫ് സയൻസ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.മുൻപ് മെെക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിദ്ധ്യം കുപ്പിവെള്ളത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ മെെക്രോപ്ലാസ്റ്റിക്കുകളെക്കാള്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണിയാണ് നാനോപ്ലാസ്റ്റിക്.

നാനോപ്ലാസ്റ്റിക് മനുഷ്യകോശങ്ങളിലേയ്ക്ക് തുളച്ചുകയറുകയും രക്തക്കുഴലില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഇത് അവയവങ്ങളെ ദോഷകരമായി സ്വാധീനിക്കും. കൂടാതെ ഗര്‍ഭസ്ഥ ശിശുക്കളുടെ ശരീരത്തില്‍ കടക്കാൻ വരെ ഇതിന് കഴിയുന്നു.

യു എസിലെ മൂന്ന് ജനപ്രിയ ബ്രാൻഡുകളില്‍ നടത്തിയ പരിശോധനയില്‍ 110,000 മുതല്‍ 370,000വരെ ചെറിയ പ്ലാസ്റ്റിക് കണങ്ങള്‍ കണ്ടെത്തി. ഇതില്‍ 90ശതമാനവും നാനോപ്ലാസ്റ്റിക് ആണ്. കുപ്പിവെള്ളത്തിലെ ഘടകങ്ങളെക്കുറിച്ചു നാനോപ്ലാസ്റ്റികിനെക്കുറിച്ചും ഇനിയും പഠനങ്ങള്‍ നടത്താനുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!