അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ.

ഈ വാർത്ത ഷെയർ ചെയ്യാം

കൊല്ലം:പരവൂർ കോടതിയിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ.

രണ്ടാഴ്ചക്കുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. ഹെഡ് ക്വാർട്ടർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഷീബക്കാണ് നിർദേശം നൽകിയിരിക്കുന്നത്.

മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് അനീഷ്യയുടെ ആത്മഹത്യക്ക് കാരണമെന്ന് ആരോപണം ഉയർന്നിരുന്നു. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കാനാണ് നിർദ്ദേശം. സഹപ്രവർത്തകരിൽ നിന്ന് മാനസിക പീഡനങ്ങൾ അടക്കം ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള വസ്തുതാ വിവരശേഖരണമാണ് നടത്തുക.

അതേസമയം, അനീഷ്യയുടെ ആത്മഹത്യയിൽ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്‌ പ്രതിഷേധിച്ചു. കൊല്ലം കളക്ടറെ മഹിളാ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. കളക്ടറുടെ ഓഫീസിനു മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു.

അതിനിടെ, അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആത്മഹത്യ ചെയ്ത അനീഷ്യയെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. നിര്‍ണായക വിവരങ്ങളടങ്ങിയ 50 പേജുള്ള ഡയറിക്കുറിപ്പും പൊലീസിന് ലഭിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!