തിരുവനന്തപുരം: വട്ടപ്പാറയില്‍ കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ടായിരുന്നു അപകടം,
തലയ്ക്ക് പരിക്കേറ്റ മൂന്ന് പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. വട്ടപ്പാറയില്‍ നിന്ന് വെമ്പായത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്
അപകടത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകട കാരണം അറിയില്ല.