പലപ്പോഴും ഈ അര്‍ബുദ്ദം വൈകിയ വേളയിലാണ് തിരിച്ചറിയപ്പെടുക.

ഈ വാർത്ത ഷെയർ ചെയ്യാം

ചെന്നൈ : പ്രശസ്ത സംഗീത സംവിധായകനായ ഇളയരാജയുടെ മകളും പിന്നണിഗായികയുമായ സംഗീത സംവിധായകയുമായ ഭവതാരിണി അന്തരിച്ചു. ഭവതാരിണിയുടെ മരണം ഉദര അർബുദം മൂലമാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.47 വയസായിരുന്നു ഭവതാരിണിക്ക്. ശ്രീലങ്കയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അർബുദബാധിത ആയിരുന്നു ഭവതാരിണി. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും.

ഭവതാരിണിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പിത്താശയത്തിലെ കല്ലുമായി ബന്ധപ്പെട്ടതാണെന്ന് ആദ്യം കുടുംബം കരുതിയത്. തുടക്കത്തിലെ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോയതാണ് രോഗ നിര്‍ണയം വൈകിയത്. വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതാണ് ഉദര അർബുദം അഥവാ വയറിലെ ക്യാന്‍സര്‍ എന്ന് പറയുന്നത്. പലപ്പോഴും ഈ അര്‍ബുദ്ദം വൈകിയ വേളയിലാണ് തിരിച്ചറിയപ്പെടുക.

ലക്ഷണങ്ങള്‍ : വയറിന്റെ മുകള്‍ ഭാഗത്തെ നിരന്തരമായ വേദനയാണ് ആദ്യ സൂചന. അതുപോലെ ഭക്ഷണം കഴിച്ചതിന് ശേഷം നെഞ്ചെല്ലിന് താഴെ വയറിന്റെ മുകള്‍ ഭാഗം നിറഞ്ഞതായി അനുഭവപ്പെടുക, എപ്പോഴുമുള്ള അസിഡിറ്റി, ഛർദ്ദി, എപ്പോഴുമുള്ള ദഹനക്കേട്, നെഞ്ചെരിച്ചില്‍, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, ഭാരം കുറയുക, ക്ഷീണം, വയറിലെ നീർവീക്കം, കറുത്ത നിറമുള്ള മലം, മലത്തിലൂടെ രക്തം പോവുക, മലബന്ധം തുടങ്ങിയവയൊക്കെ ചിലപ്പോള്‍ വയറിലെ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ ആകാം.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!