തൃശ്ശൂര്‍: ഗുരുവായൂർ ദേവസ്വത്തിന്റെ കൊമ്പൻ കണ്ണൻ ചരിഞ്ഞു. 80 വയസിനോട് അടുത്ത് ആനയ്ക്ക് പ്രായമുണ്ടായിരുന്നു.
വിവിധ രോഗങ്ങൾ മൂലം മൂന്ന് മാസത്തോളമായി ആന ചികിത്സയിലായിരുന്നു. ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ആനയോട്ട മത്സരത്തിൽ ഒൻപത് തവണ ജേതാവായിട്ടുണ്ട്.
കണ്ണന്റെ വിയോഗത്തോടെ ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ എണ്ണം 39 ആയി ചുരുങ്ങി. ആനയുടെ സംസ്കാരം നാളെ നടക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു,