ആണ്ടൂര്‍ ദേശീയവായനശാലയുടെ നേതൃത്വത്തില്‍ 60-നു മേല്‍ പ്രായമുള്ളവരെ വിശിഷ്ടാതിഥികളായി പങ്കെടുപ്പിച്ചുകൊണ്ട് വയോബാല്യം' പരിപാടിക്ക് തുടക്കം കുറിച്ചു. മുതിര്‍ന്നവര്‍ തങ്ങളുടെ ബാല്ല്യകാലത്തെ രസകരമായ ഓര്‍മ്മകളും, ആ കാലഘട്ടത്തിലെ അമൂല്ല്യ അറിവുകളും പുതുതലമുറയുടെ സദസ്സിനു മുമ്പില്‍ പകര്‍ന്നു നല്‍കുന്ന പരിപാടിയാണ്
വയോബാല്യം’.
അമ്മമാര്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന തലമുറയുടെ , എഴുപതു കാലഘട്ടത്തിനു മുമ്പുള്ള അറിവോര്‍മ്മകള്‍ ഇന്നത്തെ തലമുറയ്ക്കും കുട്ടികള്‍ക്കും കെെമാറാന്‍ അവസരമൊരുക്കുന്ന ഈ വേറിട്ട പരിപാടി എല്ലാ ഞായറാഴ്ചകളിലും വെെകിട്ട് നാലു മണിക്ക് വായനശാലാ ഹാളില്‍ നടക്കും.
ഔപചാരിക വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടാത്ത നാട്ടറിവുകള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് ഓരോ ആഴ്ചയിലും കെെകാര്യം ചെയ്യുക.
കോവിഡ് കാലഘട്ടത്തിലെ പ്രതിസന്ധികളില്‍, കുട്ടികളെയും മുതിര്‍ന്നവരെയും പങ്കെടുപ്പിച്ച് തുടര്‍ച്ചയായി ഞായറാഴ്ചകളില്‍ വായനശാല നടത്തിവന്ന `വാരാന്ത്യ വാര്‍ത്തകള്‍’ എന്ന പ്രതിവാര ഓണ്‍ലെെന്‍ പരിപാടിക്ക് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്.
സപ്തതി നിറവിലെത്തിയ ഈ ലെെബ്രറി പച്ചക്കറി-പൂകൃഷി പദ്ധതി, പുസ്തക വായന അവാര്‍ഡ്, അഖില കേരള കവിത പൂരണ മത്സരം തുടങ്ങിയവയിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
`വയോബാല്യം’ പ്രഥമ പരിപാടിയുടെ ഉത്ഘാടനം വായനശാല പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍റെ അദ്ധ്യക്ഷതയില്‍ ഡോ. പി.എന്‍. ഹരിശര്‍മ്മ നിര്‍വ്വഹിച്ചു.
എഴുപതുകളിലെ കപ്പവാട്ടു വിശേഷങ്ങള്‍’ എന്ന വിഷയത്തില്‍ നടന്ന അറിവരങ്ങില്‍ കെ.ബി.ചന്ദ്രശേഖരന്‍ നായര്‍, പി.വി.ഗോപാലകൃഷ്ണന്‍, കെ.കെ. നാരായണന്‍ എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി വി.സുധാമണി , സ്വാഗതവും ലെെബ്രേറിയന്‍ സ്മിത ശ്യാം നന്ദിയും പറഞ്ഞു.