പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം തടവ് ശിക്ഷ വിധിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖ ചോർത്തിയെന്ന കേസിലാണ് ഇമ്രാൻ ഖാന് തടവ് ശിക്ഷ.
ഇതേ കേസിൽ മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കെതിരെയും മുൻപ് 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
ഷിങ്ടനിലെ പാക്ക് എംബസിക്ക് അയച്ച നയതന്ത്ര രേഖയിലെ വിവരങ്ങൾ 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ വെളിപ്പെടുത്തിയെന്നതാണ് കേസ്.
ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) സമർപ്പിച്ച കുറ്റപത്രത്തിൽ ഇമ്രാന്റെയും ഖുറേഷിയുടെയും പ്രസംഗത്തിന്റെ പൂർണ വിവരമുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഈ കേസിൽ ഇമ്രാൻ , ഖുറേഷി എന്നിവർ അറസ്റ്റിലായത്. വിചാരണ പൂർത്തിയായത് ജയിലിൽവച്ചാണ്.