അടിയന്തര പലായന മുന്നറിയിപ്പുകൾ നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ.

ഈ വാർത്ത ഷെയർ ചെയ്യാം

ജപ്പാനിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചു. വടക്കൻ-മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് അടിയന്തര പലായന മുന്നറിയിപ്പുകൾ നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.തീരപ്രദേശങ്ങളിലാണ് സുനാമി തിരമാലകൾ ആഞ്ഞടിച്ചത്.

ഇഷികാവ, നിഗറ്റ, ടോയാമ എന്നിവിടങ്ങളിൽ ശക്തമായ തിരയടിക്കുന്നു. അഞ്ച് മീറ്ററോളം ഉയരത്തിൽ തിരയടിച്ചെന്നാണ് റിപ്പോർട്ട്. ട്രെയിൻ സർവീസുകൾ നിർത്തുകയും ഹൈവേകൾ അടക്കുകയും ചെയ്തു.

ഭൂചലനത്തെ തുടർന്ന് ഹൊകുരികു ഇലക്ട്രിക് പവർ ആണവ നിലയങ്ങളിൽ എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് ജപ്പാനിലെ കൻസായി ഇലക്ട്രിക് വ്യക്തമാക്കി.പുതുവത്സര ദിനത്തിൽ ഉണ്ടായ ഭൂചലനം ടോക്കിയോയിലും കാന്റോ മേഖലയിലും അനുഭവപ്പെട്ടു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!