ആനക്കുട്ടിക്ക് ജീവിക്കാൻ സാധിക്കുമോ എന്ന് ആശങ്കയുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യാം

തുമ്പിക്കൈയ്യില്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി.അമ്മയാനയുടെ സംരക്ഷണയില്‍ റോഡ് മുറിച്ചു കടക്കുന്ന ആനക്കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

അതിരപ്പിള്ളി, തുമ്പൂര്‍ മൂഴിയില്‍ ആതിരപ്പിള്ളി മലക്കപ്പാറ റോഡിലെത്തിയ ആനക്കൂട്ടത്തിനൊപ്പമാണ് ആനക്കുട്ടിയെ കണ്ടെത്തിയത്.

റോഡ് മുറിച്ച് കടക്കാന്‍ കുട്ടിയാനയെ സഹായിക്കുന്ന അമ്മയാനയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.റോഡ് മുറിച്ച് കടന്നതിന് ശേഷം കുട്ടിയാന പിന്നാലെയുണ്ടല്ലോ എന്നുറപ്പിക്കാന്‍ പിന്‍കാലുകള്‍ പുറകിലേക്ക് നീട്ടി നില്‍ക്കുന്ന അമ്മയാനയും ദൃശ്യങ്ങളിലുണ്ട്.കുട്ടിയാന റോഡ് മുറിച്ച് കടന്ന ശേഷമാണ് ആനക്കൂട്ടത്തിലെ മറ്റ് ആനകള്‍ റോഡ് മുറിച്ച് കടന്നത്.

ഏതെങ്കിലും മൃഗം ആക്രമിച്ചപ്പോഴോ എന്തെങ്കിലും കുടുക്കിൽ കുടുങ്ങിയപ്പോൾ വലിച്ചപ്പോഴൊ ആണ് തുമ്പികൈ അറ്റ് പോയതെന്നാണ് സംശയം. അല്ലെങ്കിൽ ജന്മനാ തുമ്പിക്കൈ ഇല്ലാത്തതാവാം.നാട്ടുകാരനായ സജിൽ ഷാജുവാണ് ഈ ആനക്കുട്ടിയെ കണ്ടെത്തിയത്. സജില്‍ നല്‍കിയ വിവരത്തേ തുടർന്ന് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ജിലേഷ് ചന്ദ്രൻ എത്തി ആനകുട്ടിയുടെ ചിത്രങ്ങൾ എടുക്കുകയായിരുന്നു. തുമ്പിക്കൈ ആനക്കുട്ടിക്ക് ജീവിക്കാൻ സാധിക്കുമോ എന്ന് ആശങ്കയുണ്ട്. വനപാലകരെ വിവരം അറിയിച്ചിട്ടുണ്ട്. പ്രസവിച്ചിട്ട് അധികമായിട്ടില്ലെന്നാണ് അനുമാനം.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!