ശിക്കാര ബോട്ടിൽ അതിക്രമിച്ച് കയറി നാശ നഷ്ടങ്ങൾ വരുത്തി.

ഈ വാർത്ത ഷെയർ ചെയ്യാം

കോട്ടയം : കുമരകം ബോട്ട് ജെട്ടിക്ക് സമീപം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം രൂക്ഷമാകുന്നു. ഇന്നലെ വൈകിട്ട് ജെട്ടി തോട്ടിൽ ശ്രീ കുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിന് എതിർവശം പാർക്ക് ചെയ്തിരുന്ന ശിക്കാര ബോട്ടിൽ അതിക്രമിച്ച് കയറി നാശ നഷ്ടങ്ങൾ വരുത്തി.

മനോജ് എന്ന വെക്തിയുടെ ഉടമസ്ഥതയിലുള്ള ബോട്ടിനാണ് നാശനഷ്ടം വരുത്തിയത്. മദ്യപിക്കുകയും, ബോട്ടിനുള്ളിൽ ചർദിക്കുകയും ബോട്ടിലെ ഫർണീച്ചറുകൾ നശിപ്പിക്കുകയും ചെയ്ത നിലയിലാണ് കാണപ്പെട്ടത്. ബോട്ടിൽ സൂക്ഷിച്ചിരുന്ന ലൈഫ് ജാക്കറ്റും, ഫയർ എക്സ്റ്റിങ്ങ്യുഷറും നഷ്ടപ്പെട്ടതായും ഉടമ മനോജ് പറഞ്ഞു.

സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ബോട്ട് ആൻഡ് ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സി.ഐ.ടി.യു കുമരകം യൂണിറ്റ് കുമരകം പോലീസിൽ പരാതി നൽകി. മുൻപും പല തവണ സമാനമായ സംഭവം ഉണ്ടായിട്ടുള്ളതായും ഇതിനെതിരെ പല തവണ പരാതി നൽകിയിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ ടൂറിസം മേഖലയെ തകർക്കാനുള്ള ശ്രമമാണെന്നും ബോട്ട് ആൻഡ് ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സി.ഐ.ടി.യു കുമരകം യൂണിറ്റ് സെക്രട്ടറി അനീഷ്, പ്രസിഡൻ്റ് സലിമോൻ എന്നിവർ നൽകിയ പരാതിയിൽ പറയുന്നു.

സ്കൂൾ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബോട്ടിലെ മദ്യപാനവും മറ്റ് ലഹരി ഉപയോഗവും വളരെ ഗൗരവമേറിയവിഷയമാണ് മാത്രവുമല്ല ഇത്തരം നാശനഷ്ടങ്ങൾ ബോട്ട് ഉടമകളെ കടുത്ത സാമ്പത്തിക നഷ്ടത്തിലേക്ക് വലിച്ചിഴക്കും എന്നതും യാഥാർത്ഥ്യമാണ്. ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് രാത്രികാല പരിശോധനകൾ ശക്തമാക്കണമെന്നും ഇത്തരത്തിൽ സാമുഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ കണ്ടെത്തി ശക്തമായ നിയമ നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെയും ബോട്ട് ജീവനക്കാരുടെയും ആവശ്യം.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!