കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ നൽകിയ ഹർജി അനുവദിച്ചാണ് ഉത്തരവ്.

ഈ വാർത്ത ഷെയർ ചെയ്യാം

കേരളത്തിൽ ഉടനീളമുള്ള കള്ള ടാക്സികൾക്കെതിരെ ഉടൻ നടപടി എടുക്കണമെന്ന് ഹൈക്കോടതി. കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ നൽകിയ ഹർജി അനുവദിച്ചാണ് ഉത്തരവ്.

കള്ള ടാക്സികൾക്കും നിയമവിരുദ്ധ റെന്റ് കാറുകൾക്കും എതിരെ ഉടൻ നടപടിയെടുക്കണമെന്നാണ് ഹൈക്കോടതിയുടെ നൽകിയ ഉത്തരവ്. ടാക്സി രജിസ്ട്രേഷൻ മുതൽ ചാർജുകൾ കൂടുതൽ ഒടുക്കി, ടാക്സി എന്ന പേരും ചുമന്ന് ഓടുന്ന ടാക്സി വാഹനങ്ങളെ പിന്തള്ളിക്കൊണ്ട്, നിയമവിരുദ്ധമായി സ്വകാര്യ വാഹനങ്ങൾ ടാക്സികളായി നിയമവിരുദ്ധ റെന്റ് എ കാർ ആയും ഓടിക്കുന്നതിനെതിരെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

ഇങ്ങനെയുള്ള വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ഈടാക്കുന്ന 3000/- രൂപയിൽ നിന്നും 25000/- രൂപ പിഴ വർധിപ്പിക്കണമെന്നും ഇത് ആവർത്തിക്കപ്പെട്ടാൽ ഇരട്ടി തുക ഈടാക്കി വാഹനത്തിന്റെ രജിസ്ട്രേഷനും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ എന്ന സ്വതന്ത്ര ട്രേഡ് യൂണിയൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.
പെർമിറ്റ് വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് ഡിവൈസുകൾക്ക് ഭീമമായ വിലയും വർഷാവർഷമുള്ള റീചാർജ് സംവിധാനത്തിനും കോടതി നിർദ്ദേശാനുസരണം ഒരു ഏകീകരണ സംവിധാനം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും അതിന്റെ പിന്നിൽ നടന്ന ഒരു തട്ടിപ്പിന് കോടതി മുഖാന്തരം ഒരു അന്വേഷണം നടത്തണം എന്നും ആവശ്യപ്പെട്ടിരുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!