അടൂരിലെ അഗ്നിശമന സേനാംഗങ്ങളെത്തി രക്ഷാ പ്രവർത്തനം നടത്തി.

ഈ വാർത്ത ഷെയർ ചെയ്യാം

പന്തളം: കടക്കാട് വീടിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ട് മൂലം റഫ്രിജറേറ്ററിന് തീ പിടിച്ചാണ് അപകടം ഉണ്ടായത്.

അടുക്കളയിൽ ഉണ്ടായിരുന്ന ഭക്ഷണ, സാധനങ്ങളും വീട്ടുപകരണങ്ങളും, കത്തിനശിച്ചു. അടൂരിൽ ഫയർഫോഴ്സ് എത്തിയാണ് ആണ് തീ അണച്ചത്. തൊട്ടടുത്ത് ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിലേക്ക് പടരാതെ ഫയർ ഫോഴ്സ് തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.

ഷാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇരുനിലകെട്ടിടത്തിൻ്റെ മുകൾ നിലയിൽ കടയ്ക്കാട് ഊരാളി പറമ്പിൽ കണ്ണനും കുടുംബവും താമസിച്ചിരുന്ന മുറിയിൽ ആണ് അപകടം ഉണ്ടായത്. സംഭവസമയത്ത് വീട്ടിൽ കണ്ണൻ്റെ ഭാര്യ വിജിത, അവരുടെ ഒരു വയസുള്ള കുഞ്ഞ് എന്നിവർ ഉണ്ടായിരുന്നു.

അടൂരിലെ അഗ്നിശമന സേനാംഗങ്ങളായ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇ. മഹേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശ്രീജിത്ത് കെ, ശ്രീജിത്ത് എസ്, രാജീവ്, വർഗ്ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!