പത്തനംതിട്ട : പന്തളത്ത് ദേശീയ പാതയിൽ വാഹനാപകടം.കെ എസ് ആർ ടി സി ബസ്സും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.ഇന്ന് രാവിലെ ഏഴുമണിയോട് കൂടിയാണ് അപകടം.കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന ബസ്സും പന്തളത്തേക്ക് പോകുകയുമായിരുന്ന കാരുമാണ് കൂട്ടിയിടിച്ചത്.
പന്തളം കുരമ്പാല ജംഗ്ഷനിലാണ് അപകടം നടന്നത്.മാവേലിക്കര സ്വദേശികളായ കാർ യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.പരിക്കേറ്റവരെ പന്തളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.