കായിക്കര ആശാൻ മെമ്മോറിയൽ അസ്സോസിയേഷൻ്റെ വാർഷിക പൊതു യോഗം ചേർന്നു.
കായിക്കര ആശാൻ മെമ്മോറിയൽ അസ്സോസിയേഷൻ്റെ വാർഷിക പൊതു യോഗം ചേർന്നു. കായിക്കര ആശാൻ സ്‌മാരക ഹാളിൽ വച്ച് കൂടിയ പൊതുയോഗത്തിൽ റിപ്പോർട്ട്, 2022-23 സാമ്പത്തിക വർഷത്തെ ആഡിറ്റ് ചെയ്‌ത കണക്ക്, 2024-25, 2025-26 വർഷങ്ങളിലെ ബഡ്‌ജറ്റ് നിർദ്ദേശങ്ങൾ എന്നിവ അവതരിപ്പിച്ച് അംഗീകരിച്ചു.
അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് വർക്കിംഗ് പ്രസിഡന്റ് ആമുഖ സംഭാഷണം നടത്തി. തുടർന്ന് വാർഷിക റിപ്പോർട്ട് അസോസിയേഷൻ സെക്രട്ടറി വി ലൈജുവും, ട്രഷറർ ഡോ ബി ഭുവനേന്ദ്രൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
അസോസിയേഷൻ ഗവേണിങ്ങ് ബോഡി അംഗങ്ങളായ രെജി കായിക്കര, ശരത്ചന്ദ്രൻ, ശാന്തൻ, ജെയിൻ കെ വക്കം, സി.വി സുരേന്ദ്രൻ, അഡ്വ ആനയറ ഷാജി, കരവാരം രാമചന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പ്രകാശ് യു വക്കം, അഡ്വ സുരേഷ്, അശോകൻ കായിക്കര, അഞ്ചുതെങ്ങ് സജൻ, സുഭാഷ് തുടങ്ങിയവർ പങ്കുവച്ച നിർദ്ദേശങ്ങൾക്കും അഭിപ്രായങ്ങൾക്കുംമേൽ ചർച്ച നടന്നു.