ആറ്റിങ്ങലിൽ MDMA യുമായി 3 പേർ പിടിയിൽ. രാവിലെ KSRTC ബസിൽ യാത്ര ചെയ്യുന്നതിനിടയിലാണിവർ പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എംഡിഎം യുമായി പോകുന്നതിനിടയിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ വച്ച് 51 ഗ്രാം എംഡിഎംഎയുമായി ഒരു യുവതി ഉൾപ്പെടെ മൂന്നുപേർ ഡാൻസാഫ് ടീമിന്റെ പിടിയിലായത്.
ചിറയിൻകീഴ് സ്വദേശി സുമേഷ്, കഠിനംകുളം സ്വദേശി ജിഫിൻ, പാലക്കാട് സ്വദേശിയും തിരുവനന്തപുരത്ത് സ്പായിലെ ജീവനക്കാരിയുമായ അനു എന്നിവരാണ് പിടിയിലായത്. ഇവരെ ആറ്റിങ്ങൽ പോലീസിന് കൈമാറി