മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ സോഫ്റ്റ്വെയര് അവതരിപ്പിച്ചതിനുശേഷം ഫാന്‍സി നമ്പറുകള്‍ ഓൺലൈനായി റിസര്‍വ് ചെയ്യാനാകും. സൈറ്റില്‍ യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ആര്.ടി ഓഫിസ് തിരഞ്ഞെടുക്കുമ്പോള്‍ റിസര്‍വ് ചെയ്യാന്‍ സാധിക്കുന്ന ഫാന്‍സി നമ്പറിന്റെ ലിസ്റ്റ് കാണാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനംനമുക്ക് ആരെയും ആശ്രയിക്കാതെ തന്നെ ഇഷ്ടപ്പെട്ടവ സെർച് ബൈ നമ്പർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ടൈപ് ചെയ്ത് നൽകി കാണാവുന്നതാണ്.
ലേലത്തില്‍ പങ്കെടുക്കാന്‍ ഓഫിസിലേക്ക് പോകേണ്ടതില്ല, ഫാന്‍സിനമ്പര്‍ ബുക്ക്ചെയ്തിട്ടുള്ളവര്‍ക്ക് വിദേശത്തുനിന്നുവേണമെങ്കിലും ഓണ്‍ലൈനില്‍ ലേലത്തില്‍ പങ്കെടുക്കാനാകും എന്നതും സവിശേഷതയാണ്. കേന്ദ്ര സർക്കാറിന്റെ മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ് വകുപ്പിന്റെ പരിവാഹൻ എന്ന ഇ-വാഹൻ വെബ്സൈറ്റിലെ ഉപ വിഭാഗമായ https://fancy.parivahan.gov.in/fancy/faces/public/login.xhtml വഴി നമ്പറുകൾ പരിശോധിക്കാവുന്നതാണ്.കേരളത്തിൽ ജില്ല അടിസ്ഥാനത്തിൽ അക്കവും അക്ഷരവും ചേർന്ന് വാഹന രജിസ്ട്രേഷൻ കോഡ് (KL-01) നിലവിൽ വരുന്നത് 1989ലാണ്. 2002ൽ ആറ്റിങ്ങൽ (KL-16), മൂവാറ്റുപുഴ (KL-17), വടകര (KL-18) എന്നീ മൂന്ന് പുതിയ റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളും നിലവിൽവന്നു. 2006ൽ സബ് ആർ.ടിഓഫിസുകൾ തിരിച്ചുള്ള രജിസ്ട്രേഷൻ കോഡുകളും നിലവിൽ വന്നു. സംസ്ഥാന രൂപവത്കരണത്തിന് മുമ്പ് TRV, CS, CAS, TCR എന്നീ കോഡുകളായിരുന്നു ഉപയോഗിച്ചിരുന്നത്.