BHAVAYE SREEKUMAARAM.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം : ഭാവയേ ശ്രീകുമാരം”ശതാഭിഷിക്തനായ വിഖ്യാത കർണാടക സംഗീതഞ്ജൻ പ്രൊഫ. കുമാര കേരളവർമ്മക്ക് ശിഷ്യരുടേയും,സുഹൃത്തുക്കളുടേയും ആദരവ്.

സംഗീതം പഠിക്കുകയും,പ്രിൻസിപ്പാളായി വിശ്രമിക്കുകയും ചെയ്ത സ്വാതി തിരുനാൾ സംഗീത കോളേജിലെ ഡോ: മുത്തയ്യ ഭാഗവതർ മെമ്മോറിയൽ ഹാളിൽ വച്ച് ഇന്നലെ വൈകിട്ട് 3 മണിക് നടന്ന ചടങ്ങ് എം എൽ എ അഡ്വ: V.K.പ്രശാന്ത് ഉത്‌ഘാടനം ചെയ്തു.

കുമാര കേരള വർമ്മ സാറിൻ്റെ ശിഷ്യർ ചേർന്നു പാടിയ പഞ്ചരത്ന കീർത്തനത്തോട് കൂടിയാണ് ചടങ്ങ് സമാരംഭിച്ചത്.

ശ്രീ.വി. ടി.മുരളി അധ്യക്ഷനായ ചടങ്ങിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി വർമ്മ കുമാര കേരളവർമ്മയെ കുറിച്ച് എഴുതിയ ഒരു ഗാനം ദീപാങ്കുരൻ ആലപിച്ചു,തുടർന്ന് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി. കലൈമാമണി തീരുവിഴ ജയശങ്കർ അനുഗ്രഹ പ്രഭാഷണം നടത്തി.

തുളസീവനം രാമചന്ദ്രൻ നായർ പ്രശസ്തി പത്രം നൽകി കുമാര കേരള വർമ്മ സാറിനെ ആദരിച്ചു.സ്വാതിതിരുനാൾ മ്യൂസിക് കോളേജിലെ അദ്ധ്യാപകർ ചേർന്ന് വർമ്മ സാറിന് ഉപഹാരം നൽകി.തുടർന്ന് തിരുവനന്തപുരം സുരേന്ദ്രൻ,പത്മശ്രീ.ഓമനക്കുട്ടി ശ്രീ. വൈക്കം വേണുഗോപാൽ,പ്രൊഫ.ഈശ്വര വർമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു.

കെ ജെ യേശുദാസിന്റെ സഹപാഠിയായിരുന്നു കുമാര കേരള വർമ്മ.സ്വാതി തിരുനാൾ കൃതികൾ ഏറ്റവും അധികം പാടിയിട്ടുള്ള സംഗീതജ്ഞനാണ് അദ്ദേഹം.

ആനയടി പ്രസാദ് നന്ദി രേഖപ്പെടുത്തി.ശിഷ്യർ എല്ലാവരും ചേർന്ന് മൂകാംബികാഷ്ടകം ചൊല്ലി സദസ്സ് ധന്യമായി ഉപസഹരിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!