BUDGET KERALA

ഈ വാർത്ത ഷെയർ ചെയ്യാം

മുണ്ടക്കൈ ചൂരല്‍ മലയ്ക്ക് പുനരധിവാസ പദ്ധതിക്ക് ഒന്നാംഘട്ടത്തില്‍ 750 കോടി അനുവദിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. ആദ്യ ഘട്ട സഹായമായി 750 കോടി നല്‍കും.

സിഎംഡിആര്‍എഫ് ,സിഎസ്ആര്‍, എസ്ഡിഎംഎ, കേന്ദ്രഗ്രാന്റ്, പൊതു സ്വകാര്യമേഖലയില്‍ നിന്നുളള ഫണ്ട്, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവ ഉപയോഗിക്കും. അധികമായി ആവശ്യമായ ഫണ്ട് നല്‍കുമെന്ന് ധനമന്ത്രി വ്യക്തമാക്കി

വിദേശ രാജ്യങ്ങളില്‍ ലോക കേരള കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനത്തിന് അഞ്ചു കോടി രൂപ അനുവദിച്ചു.

തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ നടപടികള്‍ ഈ വര്‍ഷം തുടങ്ങും. മെട്രോക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ 2025 26ല്‍ ആരംഭിക്കും.

സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും ധനമന്ത്രി വ്യക്തമാക്കി.

സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കും. ശമ്പളപരിഷ്‌കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും

പിഎഫില്‍ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!