രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ഏഴുദിവസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂര്‍.
വരുന്ന ഏഴുദിവസത്തിനുള്ളില്‍ സിഎഎ രാജ്യത്തുടനീളം നടപ്പാക്കും. ഇതെന്റെ ഉറപ്പാണ്. പശ്ചിമബംഗാളില്‍ മാത്രമല്ല, ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കും പശ്ചിമ ബംഗാളില്‍ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.