Cancelled the results of the KEAM

ഈ വാർത്ത ഷെയർ ചെയ്യാം

 കീം (കേരള എൻജിനീയറിങ് ആർകിടെക്ചർ മെഡിക്കൽ- KEAM) പരീക്ഷ ഫലം ഹൈകോടതി റദ്ദാക്കി. പരീക്ഷയുടെ വെയിറ്റേജ് മാറ്റിയത് ചോദ്യംചെയ്തുള്ള ഹരജികളെ തുടർന്നാണ് പരീക്ഷ ഫലം റദ്ദാക്കിയത്. പരീക്ഷ നടത്തിയതിന് ശേഷം പ്രോസ്പെക്ടസ് മാറ്റി വെയിറ്റേജിൽ മാറ്റം വരുത്തിയതിനെയാണ് കോടതിയിൽ ചോദ്യംചെയ്തത്.

ജസ്റ്റിസ് ഡി.കെ. സിങ്ങിന്റേതാണ് ഉത്തരവ്. എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണയ രീതി സി.ബി.എസ്.ഇ സിലബസിലെ വിദാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നതായാണ് ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്.പ്ലസ്​ ടു ഫിസിക്സ്​, കെമിസ്​ട്രി, മാത്തമാറ്റിക്സ്​ വിഷയങ്ങൾക്ക്​ തുല്യപരിഗണന നൽകിയുള്ള മാർക്ക്​ ഏകീകരണമായിരുന്നു കഴിഞ്ഞ വർഷം വരെയുണ്ടായിരുന്നത്​. ഈ വർഷം പുതുക്കിയ മാർക്ക്​ ഏകീകരണത്തിൽ മാമാത്തമാറ്റിക്സിന്​ അധിക വെയ്​റ്റേജ്​ നൽകി 5:3:2 എന്ന അനുപാതത്തിലേക്ക്​ മാറ്റി. മാത്​സിന് അഞ്ചും ഫിസിക്സിന്​ മൂന്നും കെമിസ്​ട്രിക്ക്​ രണ്ടും എന്ന രീതിയിലാണ്​ വെയ്​റ്റേജ്​ നൽകിയത്​. ഈ വെയ്​റ്റേജ്​ റദ്ദാക്കി പകരം മൂന്ന്​ വിഷയങ്ങൾക്കും തുല്യവെയ്​റ്റേജ്​ എന്ന പഴയ രീതി തുടരാനാണ്​ കോടതി നിർദേശിച്ചത്​. എൻജിനീയറിങ്​ പ്രവേശന പരീക്ഷയുടെ സ്​കോർ പ്രസിദ്ധീകരിച്ച ശേഷമാണ്​ ​മാർക്ക്​ ഏകീകരണ വ്യവസ്ഥയിൽ മാറ്റം വരുത്തി പ്രോസ്​പെക്ടസ്​ ഭേദഗതി ചെയ്തത്​. ഈ നടപടി നിയമപരമല്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം.

ജൂലൈ ഒന്നിനാണ് കീം ഫലം പ്രഖ്യാപിച്ചത്. എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ല്‍ എ​റ​ണാ​കു​ളം മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ജോ​ണ്‍ ഷി​നോ​ജും ഫാ​ർ​മ​സി​യി​ൽ ആ​ല​പ്പു​ഴ പ​ത്തി​യൂ​ർ സ്വ​ദേ​ശി​നി അ​ന​ഘ അ​നി​ലും ഒ​ന്നാം റാ​ങ്ക് നേ​ടിയിരുന്നു.

എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ 86,549 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 76,230 പേരാണ് യോ​ഗ്യ​ത നേ​ടിയത്. ഇ​തി​ൽ 33,555 പെ​ൺ​കു​ട്ടി​ക​ളും 33,950 ആ​ൺ​കു​ട്ടി​ക​ളു​മ​ട​ക്കം 67,505 പേ​രാ​ണ് റാ​ങ്ക് പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​ത്. ആ​ദ്യ നൂ​റ് റാ​ങ്കു​കാ​രി​ൽ 43 പേ​ർ പ്ല​സ്ടു കേ​ര​ള ബോ​ർ​ഡ് പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രാ​ണ്. 55 പേ​ർ സി.​ബി.​എ​സ്.​ഇ സി​ല​ബ​സും ര​ണ്ടു​പേ​ർ ഐ.​എ​സ്.​സി.​ഇ സി​ല​ബ​സും പ്ര​കാ​രം യോ​ഗ്യ​താ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രാ​ണ്. 33,425 പേ​രാ​ണ് ഫാ​ർ​മ​സി പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ൽ 27,841 പേ​ർ റാ​ങ്ക് ലി​സ്റ്റി​ൽ ഇ​ടം നേ​ടി.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!