Kerala News

നിരുപമ ജി വർമ്മയാണ് മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തത്.

പത്തനംതിട്ട: ശബരിമല മേൽശാന്തിയായി മഹേഷ് പിഎൻ തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ്. പുത്തലത്ത് മന എനാനല്ലൂർ സ്വദേശിയാണ്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രം മേൽശാന്തിയാണ്. ആദ്യ തവണയിലെ നറുക്കെടുപ്പിൽ തന്നെ മഹേഷ് നമ്പൂതിരിയുടെ നറുക്കെടുത്തു. പന്തളം കൊട്ടാരത്തിലെ വൈദേഹ് എന്ന ബാലനാണ് മേൽശാന്തിയുടെ നറുക്കെടുത്തത്. മാളികപ്പുറം മേൽശാന്തിയായി മുരളി പിജിയെ തെരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് മുരളിയെ മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. തൃശൂർ വടക്കേക്കാട് തൊഴിയൂർ സ്വദേശിയാണ്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള ബാലിക നിരുപമ ജി Read More…

Kerala News

വാർധക്യാവശതകൾ പിടിച്ചുലയ്ക്കുന്നെങ്കിലും ജാഗ്രതയുള്ളൊരു കണ്ണുമായി വി.എസ് ഉണർന്നിരിക്കാനാണ് മലയാളിക്കിഷ്ടം.

ആലപ്പുഴ: നൂറു വയസ്സ് തികയുന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ജന്മനാളായ അനിഴം ഇന്നാണ്. 1923 ഒക്ടോബർ 20 ന് അനിഴം നക്ഷത്രത്തിൽ മണ്ണഞ്ചേരി പടിഞ്ഞാറ് മാലൂർ തോപ്പിൽ വീട്ടിലാണ് വി എസ് അച്യുതാനന്ദന്റെ ജനനം. വിഎസിന്റെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും മറ്റും ഉൾക്കൊള്ളുന്ന പ്രത്യേക പുസ്തകം സിപിഎം പുറത്തിറക്കും. സിപിഐ കേന്ദ്രക്കമ്മിറ്റിയിൽ നിന്നും ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ ഇന്നു ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി Read More…

Kerala News

ഇന്ന് പുലർച്ചെ ആറരയോടെയാണ് അപകടം ഉണ്ടായത്.

എരുമേലി: അട്ടിവളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു. കർണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ നിരവധി അയ്യപ്പഭക്തർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ആറരയോടെയാണ് അപകടം ഉണ്ടായത്. ശബരിമലയിലേയ്ക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. അപകട വിവരം അറിഞ്ഞ് എരുമേലി പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Kerala News

ഒഴിവായത് വൻ ദുരന്തം.

കോട്ടയം : പാമ്പാടിയിൽ ട്രാൻസ്ഫോർമർ കമ്പനിയിൽ വൻ തീപിടുത്തമുണ്ടായി പുലർച്ചെ 2: 20 ന് ആയിരുന്നു തീ പിടുത്തം ഉണ്ടായത് തീപിടുത്തം നൈറ്റ് പെട്രോളിംഗിൽ ഉണ്ടായിരുന്ന പാമ്പാടി CI സുവർണ്ണ കുമാറിൻ്റെ നേതൃത്തിലുള്ള സംഘത്തിൻ്റെ ശ്രദ്ധയിൽപ്പെട്ട ഉടൻ പാമ്പാടി ഫയർഫോഴ്സിനെ വിവരം അറിയിച്ചതാണ് വൻ ദുരന്തം ഒഴിവാക്കാനായത് . തുടർന്ന് കാഞ്ഞിരപ്പള്ളി ,കോട്ടയം യൂണിറ്റുകളിൽ നിന്നും അഗ്നിശനമസേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു ട്രാൻസ്ഫോർമർ നിർമ്മിക്കുന്ന കമ്പനിക്ക് സമീപം മറ്റൊരു കമ്പനിയും പ്രവർത്തിക്കുന്നുണ്ട്. മുൻപ് മിനി ഇൻഡസ്ട്രി Read More…

Kerala News

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊച്ചി: പ്രശസ്ത നടൻ കുണ്ടറ ജോണി (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ ജോണിയുടെ ആദ്യ ചിത്രം 1979ൽ പുറത്തിറങ്ങിയ നിത്യവസന്തം ആണ്. കിരീടം, ചെങ്കോൽ, ആറാം തമ്പുരാൻ, ​ഗോഡ്ഫാദർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ (2022) ആണ് അവസാന ചിത്രം.

Kerala News Local News

പൊങ്കാല മഹോത്സവം ഫെബ്രുവരി 17 മുതൽ 26 വരെ.

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ അടുത്ത വർഷത്തെ പൊങ്കാല മഹോത്സവത്തിനു മുന്നോടിയായി കുത്തിയോട്ട രജിസ്ട്രേഷൻ നവംബ‌ർ 17ന് (വൃശ്ചികം 1) ആരംഭിക്കും. ഉത്സവത്തിന്റെ മൂന്നാംനാൾ മുതലാണ് കുത്തിയോട്ട വ്രതം ആരംഭിക്കുന്നത്. 10 മുതൽ 12 വയസുവരെയുള്ള ബാലന്മാർക്കാണ് വ്രതമെടുക്കാനുള്ള അവസരം. കഴിഞ്ഞ തവണ 743 ബാലന്മാരാണ് വ്രതമെടുത്തത്. പൊങ്കാല മഹോത്സവം ഫെബ്രുവരി 17 മുതൽ 26 വരെ നടക്കും. 25നാണ് പൊങ്കാല.പൊങ്കാല ഉത്സവത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു. കെ.ശിശുപാലൻനായർ (ജനറൽ കൺവീനർ), വിജയകുമാർ എ.എൽ (ജോയിന്റ് ജനറൽ Read More…

Kerala News

പൊഴിയൂരിലെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമായിരിക്കുകയാണ്.

തിരുവനന്തപുരം:വീണ്ടും ജില്ലയിൽ കനത്ത മഴ.നഗരത്തിലും ഗ്രാമ – മലയോര മേഖലകളിലുമാണ് വൈകിട്ട് ഏഴുമണിമുതൽ കനത്ത മഴ തുടങ്ങിയത്. കനത്ത മഴയെ തുടർന്ന് വിതുരയിൽ വാമനപുരം നദി കരകവിഞ്ഞു. കൂടാതെ പൊഴിയൂരിലെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. അഗസ്ത്യ വനമേഖലയിൽ ഉച്ചയ്ക്ക് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. അമ്പൂരി, വെള്ളറട മേഖലയിൽ ഇടിയോടു കൂടിയ മഴയുണ്ട്.

Kerala News

ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 17) ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Kerala News

നഴ്സിനെതിരെ കോട്ടയം തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.

കോട്ടയം: കുത്തിവയ്പ്പിനെ തുടര്‍ന്ന് ഒന്നര വയസുകാരിയുടെ കൈയ്യില്‍ മുഴ വന്ന് പഴുത്തെന്ന പരാതിയിൽ കേസ്. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം രണ്ടാം തീയതിയാണ് ബ്രഹ്മമംഗലം സ്വദേശികളായ ജോമിൻ-റാണി ദമ്പതികളുടെ മകളായ ഒന്നര വയസുകാരിയുടെ കൈയ്യില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. കുത്തിവയ്പ്പിനു പിന്നാലെ കുട്ടിയുടെ കൈ മുഴച്ചു. പഴുപ്പു വന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വീഴ്ച ഉണ്ടായെന്ന കാര്യം മാതാപിതാക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചു. എന്നാല്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും വീട്ടുകാരുടെ ശ്രദ്ധക്കുറവിനെ തുടര്‍ന്ന് കുട്ടിയുടെ കയ്യില്‍ അണുബാധയുണ്ടായെന്ന് വരുത്തി തീര്‍ക്കാനായിരുന്നു Read More…

Kerala News

പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.

ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട നാളെ വൈകുന്നേരം 5ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി കെ. ജയരാമന്‍നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. മാളികപ്പുറം മേല്‍ശാന്തി വി. ഹരിഹരന്‍ നമ്പൂതിരി, മാളികപ്പുറം ക്ഷേത്രനടയും തുറക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. തുലാം ഒന്നായ ഒക്ടോബര്‍ 18ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യവും പതിവ് അഭിഷേകവും നടക്കും. Read More…