National

സിപിഐഎമ്മിന്റെ സ്ഥാപകരിലൊരാളും മുതിര്‍ന്ന നേതാവുമായ എന്‍ ശങ്കരയ്യ അന്തരിച്ചു.

ചെന്നൈ : സിപിഐഎമ്മിന്റെ സ്ഥാപകരിലൊരാളും മുതിര്‍ന്ന നേതാവുമായ എന്‍ ശങ്കരയ്യ അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 102 വയസായിരുന്നു അദ്ദേഹത്തിന്. വിപ്ലവ വീര്യം, ഉറച്ച പാറകല്ലുകള്‍ പോലെയുള്ള നിലപാടുകള്‍, വാളുപോലെ മൂര്‍ച്ചയുള്ള വാക്കുകള്‍, സഖാക്കളുടെ പ്രിയ നേതാവ് അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ശങ്കരയ്യക്ക്. 1937-ല്‍ മധുരയിലെ അമേരിക്കന്‍ കോളേജില്‍ നിന്നാണ് ശങ്കരയ്യയ്യുടെ പോരാട്ടവീര്യത്തിന്റെ തുടക്കം. ഈ കാലഘട്ടത്തില്‍ ശങ്കരയ്യ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി. 1941-ല്‍ മധുര അമേരിക്കന്‍ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് Read More…

National

നിലവിലെ യാത്രക്കാരുടെ പ്രതിഷേധം ശമിക്കുമോ ..?

തിരുവനന്തപുരം :കേരളത്തിൽ നിലവിൽ സർവീസ് നടത്തുന്ന എട്ട് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. തിരുവനന്തപുരം – എറണാകുളം വഞ്ചിനാട്, എറണാകുളം – കണ്ണൂർ ഇന്റർസിറ്റി, കണ്ണൂർ -ആലപ്പുഴ എക്സിക്യൂട്ടിവ്, ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടിവ്, കണ്ണൂർ – എറണാകുളം ഇന്റർസിറ്റി, എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്, തിരുവനന്തപുരം – ഷൊർണൂർ വേണാട്, ഷൊർണൂർ – തിരുവനന്തപുരം വേണാട് എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചിരിക്കുന്നത്. എട്ടു ട്രെയിനുകളിൽ ഓരോ അധിക ജനറൽ കോച്ചുകൾ അനുവദിച്ചത്.പുതിയ തീരുമാനം ഒക്ടോബർ Read More…

National

കെ സി വേണുഗോപാലിന് കോടതി നോട്ടീസ് അയച്ചു.

എറണാകുളം : സംസ്ഥാനത്ത് കോളിളക്കം സൃഷ്ട്ടിച്ച സോളാർ പീഡനക്കേസില്‍ കോൺ​ഗ്രസ് നേതാവ് കെ സി വേണു​ഗേപാലിന് ഹൈക്കോടതി നോട്ടീസ്.കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ച ഉത്തരവിനെതിരെയാണ് പരാതിക്കാരി ഹർജി നൽകിയത്. വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്നാണ് കണ്ടെത്തിയാണ് കെ സി വേണുഗോപാലിന് സിബിഐ ക്ലീൻ ചിറ്റ് നല്‍കിയിരുന്നത്. കെ സി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കീഴ്ക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പരാതിക്കാരി നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. Read More…

National

ഇവയുടെ അമിത ഉപയോഗത്തിലൂടെ ആരോഗ്യം നശിക്കുമെന്നും പഠനത്തിൽ കണ്ടെത്തി.

തിരുവനന്തപുരം : ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത് വിട്ട് ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ. ഉരുളക്കിഴങ്ങ് ചിപ്സും കൊക്കയ്‌നും തുല്യ ആസക്തിയുണ്ടാക്കുന്ന വസ്തുക്കളാണെന്നാണ് പഠന റിപ്പോർട്ട്.ഇപ്പോൾ കുട്ടികൾക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പാക്കറ്റ് ഫുഡാണ് ഉരുളക്കിഴങ്ങ് ചിപ്സ്. അൾട്രാ പ്രൊസസ്ഡ് ഫുഡ് അഥവാ സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ എന്ന വിഭാ​ഗത്തിൽപ്പെടുന്ന ഇവ നിക്കോട്ടിൻ, കൊക്കെയ്ൻ, ഹെറോയിൻ എന്നിവയ്ക്ക് സമാനമായ അഡിക്ഷനുണ്ടാക്കുമെന്നും, പത്തുപേരിൽ ഒരാൾ എന്നനിലയ്ക്ക് ഈ അഡിക്ഷൻ കണ്ടുവരുന്നുണ്ടെന്നും പഠനത്തിൽ വ്യക്തമാകുന്നു. ഇത്തരം ഭക്ഷണവസ്തുക്കളിലടങ്ങിയിരിക്കുന്ന സംസ്കരിച്ച കാർബോഹൈഡ്രേറ്റ്സും കൊഴുപ്പുമാണ് കൂടുതൽ അഡിക്ഷനുണ്ടാക്കുന്നതെന്നാണ് Read More…

National

കോടതിയ്ക്ക് നിയമം നിർമ്മിക്കാൻ കഴിയില്ല .

കോടതിക്ക് നിയമനിർമ്മാണത്തിന് കഴിയില്ല;സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നൽകുന്നതിനെ കുറിച്ച് പാർലമെന്റിന് തീരുമാനിക്കാം : സുപ്രീം കോടതി. ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ നിർണായക വിധി പറഞ്ഞു സുപ്രീംകോടതി.കോടതിയ്ക്ക് നിയമം നിർമ്മിക്കാൻ കഴിയില്ല .അക്കാര്യത്തിൽ പാർലമെന്റിന് ഇക്കാര്യം തീരുമാനിക്കാമെന്ന് ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബഞ്ചിൽ ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, എസ്ആര്‍ ഭട്ട്, ഹിമ കോഹ്ലി, പിഎസ് നരസിംഹ എന്നിവർ അംഗങ്ങളായിരുന്നു. സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍, എല്‍ജിബിടിക്യു പ്ലസ് Read More…

National News

ക്രിസ്മസ്,പുതുവത്സര കാലം വരുന്നതിനോട് അനുബന്ധിച്ചാണ് ഈ വർദ്ധനവെന്നാണ് കണക്കുകൂട്ടൽ.

കോഴിക്കോട്: ഇരുട്ടടിയായി വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക്‌ ഭീമമായി വർധിപ്പിച്ചു. ഡിസംബർ 20 മുതൽ ആറിരട്ടി വർധനയാണ് വരുത്തിയത്. ഇത്തിഹാദ് എയർവേയ്‌സിൽ ജനുവരി ഒന്നിന് തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് പറക്കാൻ സാധാരണ 15,000ത്തിന് താഴെയാണ്‌.ക്രിസ്മസ്, പുതുവത്സര കാലം വരുന്നതിനോട് അനുബന്ധിച്ചാണ് ഈ വർദ്ധനവെന്നാണ് കണക്കുകൂട്ടൽ. നിലവിൽ കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽനിന്ന് ദുബായ് ഇക്കോണമി ക്ലാസിന് 26,417 രൂപയും ബിസിനസ് ക്ലാസിന് 42,960 രൂപയുമാണ് ഇത്തിഹാദ് ഈടാക്കുന്നത്. ജനുവരി ഒന്നുമുതൽ കരിപ്പൂർ–- ദുബായ്, നെടുംമ്പാശേരി –-ദുബായ്, തിരുവനന്തപുരം–- ദുബായ് എന്നിവിടങ്ങളിലേക്കുള്ള Read More…

National

പത്മവിഭൂഷണ്‍ പുരസ്‌കാര ജേതാവും കോണ്‍ഗ്രസ് നേതാവുമായ മനോഹര്‍ സിംഗ് ഗില്‍ (87)അന്തരിച്ചു.

ഡല്‍ഹി: മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും പത്മവിഭൂഷണ്‍ പുരസ്‌കാര ജേതാവും കോണ്‍ഗ്രസ് നേതാവുമായ മനോഹര്‍ സിംഗ് ഗില്‍ (87)അന്തരിച്ചു. സൗത്ത് ഡല്‍ഹിയിലെ സാകേതിലെ മാക്സ് ഹോസ്പിറ്റലിയാരുന്നു അന്ത്യം. 1996 മുതല്‍ 2001 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കീഴില്‍ യുവജനകാര്യ, കായിക മന്ത്രി, സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പഞ്ചാബ് കേഡറില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസ് ഉദ്യോഗസ്ഥനായ ഗില്‍ 2004 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ Read More…

National

നിയമ പാലകർ തന്നെ നിയമം ലംഘിച്ചാൽ എന്തു ചെയ്യും.

വന്ദേ ഭാരത് ട്രെയിനിൽ ‘ഓസി’ന് യാത്ര ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ടിടിഇ കയ്യോടെ പിടിക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. യൂണിഫോമിൽ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥന്റെ അടുത്തുവന്ന് ടിടിഇ ടിക്കറ്റ് ചോദിക്കുമ്പോൾ ആദ്യം ഉദ്യോഗസ്ഥൻ തട്ടി കയറുകയും പിന്നീട് സ്ഥിതി വഷളായെന്ന് മനസിലാകുമ്പോൾ അഭ്യാർഥനയുമായി എത്തുകയും ചെയ്യുന്നുണ്ട്. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ പകർത്തിയ വിഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയായിരുന്നു. ‘ ടിക്കറ്റ് എടുക്കാതെയുള്ള ട്രെയിൻ യാത്രക്കെതിരെ റെയിൽവെ പല തവണ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. എന്നാൽ അതൊന്നും പാലിക്കാതെ ടിക്കറ്റ് Read More…

National

തിരഞ്ഞെടുപ്പ് കാഹളമായി. ഇനി സെമി ഫൈനൽ.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് കണക്കാക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, തെലങ്കാന, മിസോറംസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. നവംബര്‍ ഏഴ് മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുക. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. മിസോറമിലാണ് ആദ്യം വോട്ടെടുപ്പ്. രാജസ്ഥാനില്‍ 23നാണ് വോട്ടെടുപ്പ് ആരംഭിക്കുക. തെലങ്കാനയില്‍ 30നാണ് വോട്ടെടുപ്പ്. അഞ്ച് സംസ്ഥാനങ്ങളില്‍ 679 നിയമസഭാ Read More…