കൊച്ചി : വയലിന്‍ വിദഗ്ധന്‍ ബി ശശികുമാര്‍ (77) അന്തരിച്ചു. തിരുവല്ല സ്വദേശിയാണ്. അന്തരിച്ച സംഗീത സംവിധായകന്‍ ബാലഭാസ്‌കര്‍ അനന്തരവനാണ്. കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്നു. തിരുവല്ല ബ്രദേഴ്സ് എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞന്മാരിലെ നാദസ്വരം വിദ്വാൻ കൊച്ചുകുട്ടപ്പൻ എന്ന എം കെ ഭാസ്കര പണിക്കരുടെയും സരോജിനിയമ്മയുടെയും മകനായി 1949 ഏപ്രിൽ 27 നാണ് ശശി കുമാറിന്റെ ജനനം. കർണ്ണാടക സംഗീതജ്ഞൻ കൂടിയാണ് ശശികുമാർ. സ്വാതി തിരുനാൾ കോളേജിൽ നിന്ന് Read More…
രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പത്തനംതിട്ട : അജ്ഞാതവാഹനം ഇടിച്ച് പ്രഭാത സവാരിക്ക് പോയ മജീഷ് ടി ഡി((ജ്യോതി ഓട്ടോ-43)മരിച്ചു.ഇന്ന് (23/ 11 /2023) രാവിലെ 05:44 ന് കുറുവമൊഴി ഭാഗത്ത് വച്ചാണ് സംഭവം. തൊമ്മൻ എന്ന് വിളിക്കുന്ന മജീഷിനു സാരമായ പരിക്ക് സംഭവിച്ചു.പ്രഭാത സവാരിടെയാണ് ഈ അപകടം സംഭവിച്ചത് .ഉടനടി സ്ഥലത്ത് എത്തിയ മോട്ടോർ വാഹന വകുപ്പ് സോൺ ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അപകടം മൂലം ഉണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് കാരണമായ വാഹനത്തെ സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നു.
ആദരാജ്ഞലികൾ.
കോഴിക്കോട് : പ്രമുഖ സാഹിത്യകാരി പി വത്സല(85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുക്കം കെഎംസിടി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദീർഘകാലം അധ്യാപികയായി സേവനം അനുഷ്ടിച്ചു.മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ക്ക് ഉടന്‍ തന്നെ തീരുമാനം; നവകേരള സദസിന് അഭിനന്ദനവുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍ ‘നെല്ല്’ എന്ന ആദ്യനോവൽ ഏറെ ശ്രദ്ധേയമായിരുന്നു. കേരളം സാഹിത്യ അക്കാദമി ചെയർപേഴ്സൺ ആയി പ്രവർത്തിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളിയുടെ കരുത്ത്.
കൊച്ചി: മുന്‍ എംഎല്‍എ ആര്‍ രാമചന്ദ്രന്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കരുനാഗപ്പള്ളി മുന്‍ എംഎല്‍എയാണ്. സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമാണ്. സംസ്‌കാരം നാളെ കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പില്‍ നടക്കും.
തൂങ്ങി മരിച്ച നിലയിൽ.
പാലക്കാട്: സിപിഎം പ്രവർത്തകനായ പഞ്ചായത്തംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്ത് എട്ടാം വാർഡ് അംഗവുമായ കല്ലുവഴി താനായിക്കൽ ചെമ്മർകുഴിപറമ്പിൽ സിപി മോനിഷിനെ (29) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മോനിഷ് ബിബിഎ ബിരുദധാരിയാണ്. സാമ്പത്തിക ബാധ്യതയെ തുടർന്നു ജീവനൊടുക്കിയെന്നാണ് പ്രഥാമിക നിഗമനം. മോനിഷിന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കാറിടിച്ച് അധ്യാപിക മരിച്ചു.
തിരുവനന്തപുരം: മകള്‍ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച അധ്യാപിക കാറിടിച്ച് മരിച്ചു. ആര്യനാടാണ് സംഭവം.പുഴനാട് ലയോള സ്‌കൂളിലെ അധ്യാപിക അഭിരാമി (33) യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ അര്‍പ്പിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. 10 വയസ്സുള്ള മകള്‍ അര്‍പ്പിതയ്‌ക്കൊപ്പം സ്‌കൂളിലേക്ക് വരികയായിരുന്നു അഭിരാമി. ഇതിനിടെയാണ് കള്ളിക്കാട് ഭാഗത്തു നിന്നും അമിത വേഗതയിലെത്തിയ കാര്‍ ഇവരെ ഇടിച്ചു തെറിപ്പിച്ചത്.
കഴക്കൂട്ടം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്നു.
തിരുവനന്തപുരം : പൊലീസുകാരനെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസറെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കഴക്കൂട്ടം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറും ജനമൈത്രി ബീറ്റ് ഓഫീസറുമായ നഗരൂർ കൊടുവഴന്നൂർ പുല്ലയിൽ ലാവണ്യയിൽ ബി. ലാൽ (55) ആണ് തൂങ്ങി മരിച്ചത്. കഴക്കൂട്ടത്തെ എഫ് സി ഐയ്ക്ക് സമീപത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. സംഭവത്തെതുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർ നടപടി Read More…
ഉല്ലാസ യാത്രക്കിടെയാണ് മരണം സംഭവിച്ചത്.
പാലക്കാട്: പുലാപ്പറ്റ എൻ കെ എം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി മുണ്ടൊളി ഷാരത്തുപറമ്പിൽ ശ്രീസയനയാണ് മരിച്ചത്. മൈസൂരിലേക്കുള്ള ഉല്ലാസ യാത്രക്കിടെയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച്ച രാത്രിയാണ് ശ്രീസയനയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. മൈസൂർ കൊട്ടാരത്തിൽ സന്ദർശനം നടത്തി തിരിച്ചു വരുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്ന് ബസുകളിലായി 135 വിദ്യാർത്ഥികളും 15 അധ്യാപകരും ഉൾപെടെ 150 പേരാണ് യാത്രക്ക് പോയത്. യാത്ര ഒഴിവാക്കി മൂന്ന് ബസുകളും തിരിച്ചു നാട്ടിലേക്ക് പുറപ്പെട്ടു.
മരണകാരണം സര്‍ജറിക്ക് ശേഷം ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന്
തൃശൂര്‍: കുന്നംകുളം മലങ്കര ആശുപത്രിയില്‍ മൂന്ന് വയസുകാരന്റെ മരണം ചികിത്സാപ്പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. മുണ്ടൂര്‍ സ്വദേശി മൂന്നര വയസുകാരനായ ആരോണ്‍ ആണ് മരിച്ചത്. പല്ലുവേദനയ്ക്കുള്ള ചികിത്സയ്ക്കാണാണ് ഇന്നലെ വൈകീട്ട് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്ഇന്ന് രാവിലെ സര്‍ജറിക്ക് കൊണ്ടുപോയ കുട്ടിയെ കാണണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ കാണിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. സര്‍ജറിക്ക് ശേഷം ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് കുട്ടി മരിച്ചതായി അധികൃതര്‍ അറിയിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ചികിത്സ കഴിഞ്ഞതിന് ശേഷമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.
തിരുവനന്തപുരം: നടി രഞ്ജുഷ മേനോൻ വീടിനുള്ളിൽ മരിച്ച നിലയിൽ. 35 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഭര്‍ത്താവും കുട്ടികളുമൊത്ത് ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.