Top Stories

ഗുരുവായൂർ കേശവനെ നടയ്‌ക്കിരുത്തിയ സമയത്ത് തന്നെയാണ് താരയും ആനക്കോട്ടയിലെത്തിയത്.

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ​ഗജമുത്തശ്ശി താര ചെരിഞ്ഞു. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഗുരുവായൂർ പുന്നത്തൂർകോട്ടയിലായിരുന്നു അന്ത്യം. പുന്നത്തൂർകോട്ടയിലെ രേഖപ്രകാരം 97 വയസുണ്ടായിരുന്നു താരയ്‌ക്ക്. അഞ്ച് വർഷം മുൻപ് ഗജമുത്തശ്ശി പട്ടം നൽകി താരയെ ആദരിച്ചിരുന്നു. സർക്കസ് കലാകാരിയായിരുന്ന താരയെ കമല സർക്കസ് ഉടമ ദാമോദരനാണ് 1957 മേയ് ഒൻപതിന് നടയ്‌ക്കിരുത്തിയത്. അന്ന് നാല് വയസായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ ചിട്ടവട്ടങ്ങൾ നന്നായറിയുമായിരുന്ന താര മണ്ഡലകാലത്ത് നടക്കുന്ന സ്വർണകോലം എഴുന്നള്ളത്തിൽ തിടമ്പേറ്റി. പ്രശസ്‌തനായ ഗുരുവായൂർ കേശവനെ നടയ്‌ക്കിരുത്തിയ സമയത്ത് Read More…

Top Stories

ശുഭവാര്‍ത്ത എത്തി.

കൊല്ലം: ആ ശുഭവാര്‍ത്ത എത്തി. കൊല്ലം ആയൂരില്‍നിന്ന് കാണാതായ അബിഗേല്‍ സാറാ റെജിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തി.https://youtu.be/VM9lDbE4f7M?si=cRuttwGg1Rj5LmPA ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ ആറുവയസ്സുകാരിയെ കണ്ടെത്തിയത്. കുട്ടിയെ പോലീസ് ഏറ്റെടുത്ത് വീട്ടിലേക്ക് എത്തിക്കുന്നതായാണ് വിവരം. ഇതോടെ നെഞ്ചിടിപ്പിന്റെ 20 മണിക്കൂറുകള്‍ക്ക് അവസാനമായി

Top Stories

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത.

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം.തെക്കന്‍ ആന്‍ഡമാന്‍ കടലിനും മലാക്ക കടലിടുക്കിനും മുകളിലായി മുകളിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. ഇത് പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നവംബര്‍ 29ന് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ Read More…

Top Stories

ഒരാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്.

തിരുവനന്തപുരം : കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തിരുവനന്തപുരം ശ്രീകാര്യത്തുനിന്നും ഒരാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഇയാൾക്ക് ഈ കേസുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് വൈബ്വരം. ഇയാളെ ചോദ്യം ചെയ്തതിന് ശേഷമാണ് ശ്രീകണ്ടേശ്വരം കാർ വാഷിംഗ് സെന്ററിലേക്ക് പോലീസ് എത്തിയതും സ്ഥാപക ഉടമ പ്രതീഷിനെ കസ്റ്റഡിയിൽ എടുത്തതെന്നും റിപ്പോർട്ട്. എവിടെ നിന്നും പണമടങ്ങുന്ന സഞ്ചിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Top Stories

കാർ വാഷിംഗ് സെന്ററിൽ നിന്നും രണ്ടു പേരെ കസ്റ്റഡിൽ.

കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ തിരുവനന്തപുരത്ത് ശ്രീകണ്ടേശ്വരത്ത് കാർ വാഷിംഗ് സെന്ററിൽ നിന്നും രണ്ടു പേരെ കസ്റ്റഡിൽ. ഉടമയെയാണ് ചോദ്യം ചെയ്യുവാനായി കൊണ്ടുപോയത്.

Top Stories

കണ്ണീർക്കടൽ.

കണ്ണീർ കടലായി കുസാറ്റ് ക്യാമ്പസ്‌.മൃതദേഹങ്ങൾ പൊതുദർശനത്തിനായി കാംപസിലെത്തിച്ചു. കൊച്ചി : കുസാറ്റ് ടെക് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ ​ഗാനമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ച നാലു പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, താമരശ്ശേരി സ്വദേശിനി സാറാ തോമസ് എന്നിവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനായി കാംപസിലെത്തിച്ചു. മരിച്ച നാലാമനായ ഇലക്ട്രീഷ്യൻ പാലക്കാട് മൂണ്ടൂർ സ്വദേശി ആൽവിൻ ജോസഫിന്റെ മൃതദേഹം നേരെ നാട്ടിലേക്ക് കൊണ്ടുപോയി. മരിച്ച രണ്ടു വിദ്യാർഥികളുടെ മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ Read More…

Top Stories

ടികെ റോഡില്‍ വിവിധ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി.

തിരുവനന്തപുരം: അതിതീവ്ര മഴ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയില്‍ പത്തനംതിട്ട നഗരത്തില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ജില്ലയില്‍ മൂന്ന് മണിക്കൂറിനിടെ 117.4 മില്ലിലിറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. 2 മണിക്കൂറോളം പ്രധാന റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. പോസ്റ്റ്ഓഫിസ് റോഡില്‍ 5 കടകളില്‍ വെള്ളം കയറി. ടികെ റോഡില്‍ വിവിധ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി. മതിലുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ചുരുളിക്കോട് ഭാഗത്ത് ഉരുള്‍പൊട്ടിയതായി അഭ്യൂഹമുണ്ടെങ്കിലും അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല

Top Stories

മറ്റു മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ചുവടെ.

തിരുവനന്തപുരം: കളമശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും അനുവദിക്കും. മറ്റു മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ചുവടെ: പിണറായി ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയില്‍ നിന്ന് 25 സെന്റ് സ്ഥലം പൊലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് വിട്ടുനല്‍കാമെന്ന ഗ്രാമപഞ്ചായത്തിന്റെ ശുപാര്‍ശ അംഗീകരിച്ചു. കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുള്ള 6 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി കാലാവധി 2022 Read More…

Top Stories

കഴിഞ്ഞവര്‍ഷം കണ്ടക്ടര്‍ ഇല്ലാതെയായിരുന്നു സര്‍വീസ് നടത്തിയിരുന്നത്.

പത്തനംതിട്ട : ശബരിമല മണ്ഡലം- മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍- പമ്പ ഷട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടര്‍ വേണമെന്ന് ഹൈക്കോടതി. കഴിഞ്ഞവര്‍ഷം കണ്ടക്ടര്‍ ഇല്ലാതെയായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. ഇത് ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് കണക്കിലെടുത്താണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് ജി ഗിരീഷും അടങ്ങിയ ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. കണ്ടക്ടറില്ലെങ്കില്‍ ഭക്തജനങ്ങള്‍ക്ക് ക്യൂ നിന്ന് ടിക്കറ്റ് എടുത്തശേഷമേ ബസില്‍ കയറാന്‍ കഴിയുമായിരുന്നുള്ളൂ. ഇത് തിക്കിനും തിരക്കിനും Read More…

Top Stories

ഒരു ദയക്കും പ്രതി അർഹനല്ല ,പ്രായവും കാര്യമാക്കില്ല : കോടതി

എറണാകുളം : കേരളം കാത്തിരിക്കുന്ന ആ വിധി വന്നു. ഐപിസി 302 പ്രകാരം ആലുവയിലെ അഞ്ച് വയസുകാരിയുടെ ക്രൂര കൊലപാതകത്തിൽ പ്രതിഅസഫാക് ആലമിന് ശിക്ഷ വിചാരണ കോടതി വിധിച്ചു. രാവിലെ 11 മണിക്ക് എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് വിധിപറഞ്ഞത്. പ്രതി അസഫാക് ആലമിന്റെ ശിക്ഷയിന്മേല്‍ വ്യാഴാഴ്ചയാണ് വാദം പൂര്‍ത്തിയായത്. തുടര്‍ന്നാണ് ശിക്ഷ പ്രഖ്യാപിക്കൽ ശിശുദിനത്തിലേക്ക് മാറ്റിയത്. ജീവപര്യന്തവും വധ ശിക്ഷയുമാണ് വിധിച്ചത്. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടന്ന് Read More…