WORLD NEWS

ബ്രിട്ടീഷുകാർ ആവിഷ്‌കരിച്ച പഠന സമ്പ്രദായമാണ് നിലവിലുള്ളത്.

ഡൽഹി:സ്കൂൾ സാമൂഹിക പാഠം പുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്കു പകരം ‘ഭാരത്’ എന്നു മാറ്റാനും ഭാരതീയ രാജാക്കൻമാരുടെ വിജയങ്ങൾക്ക് പ്രാധാന്യം നൽകാനും എൻ.സി.ഇ.ആർ.ടിയുടെ പാഠ്യപദ്ധതി പരിഷ്‌കരണ സമിതി ശുപാർശ ചെയ്തു. അടുത്ത കൊല്ലം നടപ്പാക്കണമെന്നാണ് നിർദ്ദേശം. ഇതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് എൻ.സി.ഇ.ആർ.ടി ചെയർമാൻ ദിനേഷ് സക്ലാനി പറഞ്ഞു.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കാൻ ചരിത്രകാരനും മലയാളിയുമായ സി.ഐ. ഐസക്കിന്റെ നേതൃത്വത്തിൽ രൂപം നൽകിയ ഏഴംഗ സമിതിയുടേതാണ് ശുപാർശ. ഭരണഘടനയിലും ഇന്ത്യ അഥവാ ഭാരത് എന്നാണ് പറയുന്നതെന്നും ഐസക് ചൂണ്ടിക്കാട്ടി.ഭാരത Read More…

WORLD NEWS

ഒരു ഡസനിലേറെ തവണയാണ് അക്രമി കുത്തിയത്.

ന്യൂയോർക് : അമേരിക്കയില്‍ ആറുവയസുകാരനായ പലസ്തീന്‍ ബാലനെ കുത്തിക്കൊന്നു. മുസ്ലിം ആയതിന്റെ പേരിലും ഇസ്രായേല്‍ – ഹമാസ് ആക്രമണത്തില്‍ പ്രകോപിതനായുമാണ് ബാലനെ 71 വയസുകാരന്‍ കുത്തിക്കൊന്നത്. കുട്ടിയുടെ മാതാവിനും ഗുരുതര പരിക്കുണ്ട്. ഇല്ലിനോയിസ് സ്വദേശിയായ 71കാരന്‍ ജോസഫ് എം. ചൂബ എന്നയാളാണ് ഈ ക്രൂരകൃത്യം നടത്തിയത്. പ്രതിയെ വിദ്വേഷ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി വില്‍ കൗണ്ടി പൊലീസ് അറിയിച്ചു. അക്രമിയുടെ വീടിന്റെ താഴത്തെ നിലയിലാണ് കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. ‘നിങ്ങള്‍ മുസ്ലിങ്ങൾ മരിക്കണം’ എന്നാക്രോശിച്ചായിരുന്നു ആക്രമണമെന്ന് Read More…