ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. ആരോഗ്യ പ്രശനങ്ങൾ കൊണ്ട് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം. ശ്വാസകോശ തടസ്സത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഒരാഴ്ചയിലേറെയായി ചികിത്സയിൽ കഴിയുകയായിരുന്നു. 2012ൽ രാജ്യം പദ്മഭൂഷൺ നൽകി ധർമേന്ദ്രയെ ആദരിച്ചിട്ടുണ്ട്.
ധർമേന്ദ്രയുടെ പത്നി ഹേമാ മാലിനി, മകൻ സണ്ണി ഡിയോൾ, കൂടാതെ സൽമാൻ ഖാൻ തുടങ്ങിയ ബോളിവുഡ് താരങ്ങൾ ധർമേന്ദ്രയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിലെത്തി നടനെ സന്ദർശിച്ചിരുന്നു.
