പി.എം.ശ്രീയില്‍ ഒപ്പിട്ട സംസ്ഥാന സർക്കാർ നിലപാടിനെതിരെ ഭരണ പക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും എതിർപ്പ് രൂക്ഷമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബർ 29 – മറ്റന്നാള്‍ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ (യു ഡി എസ് എഫ്) സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സി പി ഐ സെക്രട്ടറി ബിനോയ് വിശ്വവുമായി നേരിട്ട് അനുനയ ചർച്ചകള നടത്തിയെങ്കിലും അത് വിജയം കണ്ടില്ല. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഇതിനോടകം തന്നെ പ്രതിഷേധവുമായി രംഗത്തുള്ള പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകള്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബുധനാഴ്ച സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബഹിഷ്കരിച്ച് വിദ്യാർത്ഥികള്‍ പഠിപ്പ് മുടക്ക് സമരത്തില്‍ പങ്ക് ചേരണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
