കഠിനംകുളം ഗ്രാമപഞ്ചായത്ത് കല്പന പത്താം വാർഡ് മെമ്പർ ആയിരുന്ന ഡോ. എം ലെനിൻലാൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മൈതാനി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥിയായി വീണ്ടും മത്സരിക്കും .

രണ്ട് തവണ കഠിനംകുളം ഗ്രാമ പഞ്ചായത്ത് അംഗം, കേരള സർവ്വകലാശാല സെനറ്റ് അംഗം സിന്ഡിക്കേറ്റ് അംഗം, കഠിനംകുളം സർവീസ് സഹകരണ സംഘം ബോർഡ് വൈസ് പ്രസിഡന്റ്, തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിൽ ചരിത്ര വിഭാഗം ഗസ്റ്റ് അധ്യാപകൻ തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു വിവിധ മേഖലകളിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെ അനുഭവ സമ്പത്തുമായി പ്രിയപ്പെട്ട മൈതാനി വാർഡിലെ ജനങ്ങളുടെ മുൻപിലേക്ക് വിനയപൂർവ്വം എത്തുകയാണെന്നും ലെനിൻ ലാൽ ജേർണൽ ന്യൂസിനോട് പറഞ്ഞു.
കഠിനംകുളം ഗ്രാമ പഞ്ചായത്ത് കല്പന പത്താം വാർഡ് മെംബർ എന്ന നിലയിൽ 2020-2025 കാലഘട്ടത്തിൽ രണ്ടര കോടി രൂപയുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾ വാർഡിൽ നടപ്പിലാക്കുവാൻ സാധിച്ചു എന്നുള്ള അഭിമാനത്തോടെ ഈ നിലയിലുള്ള വികസന പ്രവർത്തനങ്ങൾ മൈതാനി വാർഡിലും നടപ്പിലാക്കുവാൻ അവസരം നൽകണമെന്ന് ലെനിൻ അഭ്യർത്ഥിച്ചു.
