കഴക്കൂട്ടം :തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കവേ കഠിനംകുളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട കല്പന നോർത്ത് പത്താം വാർഡിലെ എൽ ഡി എഫ് സ്ഥാനാർഥിയുടെ പോസ്റ്റർ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി.
വാർഡിലെ എൽ ഡി എഫ് സ്ഥാനാർഥി മഞ്ജിമ ജിബ്സന്റെ പോസ്റ്ററുകൾ ആണ് നശിപ്പിക്കപ്പെടുന്നതായി പരാതി വരുന്നത്. നിലവിൽ എൽ ഡി എഫ് ഭരിക്കുന്ന വാർഡ് കൂടിയാണിത്.
തെരഞ്ഞെടുപ്പു ഘട്ടത്തിലെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വഴി സംഘർഷം സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നു നിലവിലുള്ള വാർഡ് അംഗം ഡോ. എം ലെനിൻലാൽ ജേർണൽ ന്യൂസിനോട് പറഞ്ഞു.
