അഗ്നിരക്ഷാ വകുപ്പിൽ അടിസ്ഥാന ജീവനക്കാരുടെ തസ്തിക വെട്ടിക്കുറക്കുന്നതായി റിപ്പോർട്ട്.മതിയായ ജീവനക്കാർ ഇല്ലാത്ത നിലയങ്ങളിൽ ജീവനക്കാരുടെ എണ്ണം വീണ്ടും കുറവ് ചെയ്യുന്നത് സ്റ്റേഷൻ പ്രവർത്തനത്തെ തന്നെ ബാധിക്കാൻ സാധ്യത.

തിരുവനന്തപുരം : അഗ്നിരക്ഷാ വകുപ്പില ഓഫീസേഴ്‌സിൻ്റെ പ്രമോഷൻ തസ്തിക സൃഷ്ട്ടിക്കുന്നത്തിൻ്റെ മറവിൽ അടിസ്ഥാന ജീവനക്കാരുടെ 23 തസ്തിക വെട്ടിക്കുറക്കുന്നതായി റിപ്പോർട്ട്.പരീക്ഷ എഴുതി നിരവധി ഉദ്യോഗാർഥികൾ വകുപ്പിൽ ജോലിക്കായി കത്തിരിക്കുമ്പോഴാണ് ഇങ്ങനൊരു നീക്കം ഉണ്ടായിരിക്കുന്നത്. മാത്രവുമല്ല മതിയായ ജീവനക്കാർ ഇല്ലാത്ത നിലയങ്ങളിൽ നിന്നും അടിസ്ഥാന വർഗ്ഗ ജീവനക്കാരുടെ എണ്ണം വീണ്ടും കുറവ് ചെയ്യുന്നത് സ്റ്റേഷൻ പ്രവർത്തനത്തെ തന്നെ ബാധിക്കാൻ സാധ്യതയുണ്ട്.

കേരളത്തിലുള്ള 129 അഗ്നിരക്ഷ നിലയങ്ങളിൽ പലയിടങ്ങളിലും ആവശ്യത്തിന് ജീവനക്കാർ ഇല്ലാതിരിക്കുമ്പോഴാണ് ഇങ്ങനൊരു നീക്കം .
2022ലെ തസ്തിക വെട്ടിച്ചുരുക്കിയതിന് പുറമേയാണ് ഇപ്പോൽ വീണ്ടും 23 തസ്തിക ഇല്ലാതാക്കാനുള്ള അണിയറ പ്രവർത്തനങ്ങൾ നടക്കുന്നത്. പുതിയ 4 അഗ്നിരക്ഷ നിലയങ്ങൾ നിലവിൽ വന്നപ്പോഴും അടിസ്ഥാന വർഗ്ഗ ജീവനക്കാരായ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസറുടെ 24 തസ്തിക വേണ്ടടുത്ത് 6 തസ്തിക മാത്രമാണ് ഉണ്ടായിരുന്നത്. ഡെപ്യൂട്ടി ഡിസ്ട്രിക്ട് ഫയർ ഓഫീസർ(ഡിഡിഎഫ്ഒ) എന്ന തസ്തിക ആണ് സൃഷ്ടിക്കുന്നത്. ഇങ്ങനൊരു തസ്തിക സൃഷ്ടിക്കുന്നത് വഴി അടിസ്ഥാന വർഗ്ഗ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ അവർക്ക് പ്രയോജനം ഒന്നും ലഭിക്കുകയില്ല എന്നുള്ളതാണ് വാസ്തവം.
സീനിയോറിറ്റി അനുസരിച്ചാണ് ഡിഡിഎഫ്ഒ പ്രമോഷൻ നടക്കുന്നത്. അതുകൊണ്ട് തന്നെ ഡയറക്ട് സ്റ്റേഷൻ ഓഫീസർമാർക്ക് ആയിരിക്കും എപ്പോഴും മുൻഗണന ലഭിക്കുന്നത്. പ്രമോട്ടഡ് സ്റ്റേഷൻ ഓഫീസർമാർ പ്രൊമോട്ട് ആയാലേ അടിസ്ഥാന വർഗ്ഗ ജീവനക്കാർക്കും പ്രയോജനം ലഭിക്കുകയുള്ളൂ. എന്നാൽ നിലവിലുള്ള പ്രൊപ്പോസൽ പ്രകാരം പ്രൊമോട്ടേഡ് സ്റ്റേഷൻ ഓഫീസർമാർ ഡിഡിഎഫ്ഒ അകാനുള്ള സാധ്യത വളരെ കുറവാണ്.