ഭാര്യയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം കുക്കറില്‍ വേവിച്ച ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ആന്ധ്രയിലെ ഹൈദരാബാദിലാണ് നാടിനെ നടുക്കിയസംഭവം.
ഡിആര്‍ഡിഒയുടെ കഞ്ചന്‍ബാഗിലെ കേന്ദ്രത്തില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്ത് വരുന്ന, വിരമിച്ച സൈനികനായ ഗുരുമൂര്‍ത്തി എന്നയാളാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഭാര്യ വെങ്കട മാധവിയോടൊപ്പം ഒരു വാടകവീട്ടിലായിരുന്നു താമസം.
ഇവര്‍ക്കിടയില്‍ പതിവായി കലഹങ്ങളും വഴക്കുമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ജനുവരി 18ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസന്വേഷണവുമായി ഇയാള്‍ സഹകരിക്കുന്നുമുണ്ടായിരുന്നു.
എന്നാല്‍ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ ഇയാളെ പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താന്‍ ഭാര്യയെ കൊന്നുവെന്ന് ഇയാള്‍ സമ്മതിച്ചത്. ശേഷം ശരീരം വെട്ടി നുറുക്കി കുക്കറില്‍ വേവിച്ചുവെന്നും വേവിച്ച ഭാഗങ്ങള്‍ തടാകത്തില്‍ എറിയുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.
തുടര്‍ന്ന് ഗുരുമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുമായി ഇന്ന് തന്നെ പൊലീസ് തടാകത്തിലേക്ക് പോകും. തുടര്‍ന്ന് അവിടെ മൃതദേഹ ഭാഗങ്ങള്‍ക്കായി പരിശോധന തുടങ്ങുമെന്നുമാണ് സൂചന.