ബോളിവുഡ് നടൻ ഗോവിന്ദയെ (61) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി വീട്ടിൽ ബോധരഹിതനായതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രാത്രി ഒരു മണിയോടെയാണ് സംഭവം. ആശുപത്രിയിൽ വിവിധ പരിശോധനകൾ പൂർത്തിയാക്കിയതായി നടന്റെ സുഹൃത്തും നിയമോപദേഷ്ടാവുമായ ലളിത് ബിൻഡാൽ മാധ്യമങ്ങളെ അറിയിച്ചു. കൂടുതൽ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചില്ല.
