കൊല്ലം : സംഗീത കുലപതി എം ജി ശ്രീകുമാറിന്റെ എം ജി മ്യൂസിക് അക്കാഡമിയുടെ കൊല്ലം പരവൂർ പുറ്റിങ്ങൽ ബ്രാഞ്ചിൽ ഇന്ത്യൻ ക്ലാസ്സിക്കൽ വിഭാഗത്തിൽ ക്ലാസുകൾ കൈകാര്യം ചെയ്യുവാൻ പ്രമുഖ നർത്തകിയും , ക്രിയേറ്ററുമായ സ്മിത ടീച്ചർ എത്തുന്നു.

മലയാള സിനിമാ ഗാനലോകത്തെ അമരക്കാരനായിരുന്ന സംഗീതജ്ഞൻ ജി ദേവരാജൻ മാസ്റ്ററുടെ ജന്മസ്ഥലമായ പരവൂരിലെ പ്രശസ്തമായ പുറ്റിങ്ങൽ ദേവി ക്ഷേത്ര സന്നിധിയിൽ പ്രവർത്തിക്കുന്ന സംഗീത കുലപതിയും പിന്നണി ഗായകനുമായ എം ജി ശ്രീകുമാറിന്റെ എം ജി മ്യൂസിക് അക്കാഡമിയിലാണ് ഇനി നടനഭൂഷണം സ്മിത എം കുറുപ്പിന്റെ സേവനവും ലഭ്യമാകുക.

ഭരതനാട്യം,കുച്ചിപ്പുടി,കേരളനടനം,മോഹിനിയാട്ടം,നടോടിനൃത്തങ്ങൾ,സെമി ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ,സ്പെഷ്യൽ സ്കൂൾ -കോളേജ് ലെവൽ നൃത്തരൂപങ്ങൾ,ഷോ ലെവൽ നൃത്ത പരിശീലനം,ഷോർട്ട്സ് & റീൽസ് വീഡിയോ നൃത്ത പരിശീലനം തുടങ്ങിയവ ലഭ്യമാകുമെന്ന് പ്രിൻസിപ്പൽ ഐശ്വര്യാ എസ്സ് കുറുപ്പ് അറിയിച്ചു.
കേരളത്തിലെ പ്രധാനപ്പെട്ട കലാക്ഷേത്രമായ സ്വാതി തിരുനാൾ കോളേജിൽ നിന്നും നടനഭൂഷം പാസ്സായ സ്മിത ദൂരദർശൻ ആർട്ടിസ്റ്റും നിരവധിയായ നൃത്തരൂപങ്ങൾ സ്വന്തം ശൈലിയിൽ അവതരിപ്പിക്കുന്നതിൽ പ്രഗത്ഭയുമാണ്.ഒരു നർത്തകി എന്നത്തേക്കാളുപരി ഒരു പടികൂടി കടന്ന് താൻ ഒരു ക്രിയേറ്ററുമാണെന്ന് സംഗീതാ കുറുപ്പ് ജേർണൽ ന്യൂസിനോട് പറഞ്ഞു.

പത്മഭൂഷൺ ഓമനക്കുട്ടി ടീച്ചറുടെ കലാക്ഷേത്രത്തിലെ [പ്രധാനാ നൃത്ത അധ്യാപികയും കൂടിയായിരുന്നു കേരളത്തിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിൽ നിന്നുള്ള ഈ കലാകാരി.
ക്‌ളാസിക്കൽ നൃത്ത രംഗത്ത് ഇത്രയും അനുഭവ പരിചയമുള്ള ടീച്ചറെ ഗുരുവായി ലഭിച്ചതിൽ എം ജി മ്യൂസിക് അക്കാഡമിയോടെയും എം ജി സാറിനോടും, ഐശ്വര്യ മാഡത്തിനോടും നന്ദി അറിയിക്കുന്നതായി നിലവിലെ എം ജി മ്യൂസിക് അക്കാദമിയിലെ ഡാൻസ് വിഭാഗത്തിലെ കുട്ടികൾ ജേർണൽ ന്യൂസിനോട് പറഞ്ഞു. നിരവധി കലാകാരികളുള്ള പരവൂരിലെ എല്ലാ കുട്ടികളും മുതിർന്നവരും എം ജി മ്യൂസിക് മ്യൂസിക് അക്കാദമി എന്ന കേരളത്തിലെ പ്രമുഖ ബ്രാൻഡഡ് അക്കാഡമിയിൽ പഠിച്ചു ഡാൻസിൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള പരിശീലനം നേടണമെന്ന് കുട്ടികൾ അറിയിച്ചു.