കൊല്ലം: ഗിറ്റാറിന്റെ നേർത്ത കമ്പികളിലൂടെ വിരലുകൾ ചലിപ്പിക്കുമ്പോഴും ഹൃദയവേദന അദ്ദേഹം അറിഞ്ഞിരുന്നില്ല,തന്റെ ശിഷ്യന്മാരെയോ അദ്ദേഹം അറിയിച്ചിരുന്നില്ല. എം ജി മ്യൂസിക് അക്കാഡമിയുടെ കൊല്ലം പുറ്റിങ്ങൽ ബ്രാഞ്ചിലെ ഗിറ്റാർ അദ്ധ്യാപകൻ അന്തരിച്ചു.
കൊല്ലം അയത്തിൽ ടി കെ രാജു(50) ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടർതുടർന്നാണ് അന്തരിച്ചത്.കൊല്ലത്തെ മികച്ച ഒരു ഗിറ്റാറിസ്റ് കൂടിയായിരുന്നു അദ്ദേഹം.

എം ജി മ്യൂസിക് അക്കാഡമിയുടെ സൗമ്യഭാവനായ അധ്യാപകനെയാണ് ടി കെ രാജു എന്ന മികച്ച ഗിറ്റാറിസ്റ്റിന്റെ വേർപാടിലൂടെ നഷ്ടമാകുന്നതെന്ന് പിന്നണി ഗായകനും എം ജി മ്യൂസിക് അക്കാഡമിയുടെ ചെയർമാനുമായ എം ജി ശ്രീകുമാർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വേർപാർടിൽ ഞങ്ങളെല്ലാം തീർത്തും ഞെട്ടിയിരിക്കുകയാണ്. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു – എം ജി ശ്രീകുമാർ പറഞ്ഞു.
രാജു സാറിന്റെ വേര്പാടിന് എം ജി മ്യൂസിക് അക്കാഡമിക്ക് തീരാ നഷ്ടമാണെന്ന് അക്കാഡമിയുടെ പ്രിൻസിപ്പൽ ഐശ്വര്യാ എസ്സ് കുറുപ്പ് പറഞ്ഞു.അവസാനമായി ഞങ്ങളുടെ അധ്യാപക രക്ഷാകർതൃ യോഗത്തിൽ പങ്കെടുത്ത അദ്ദേഹം നൽകിയ നല്ല വാക്കുകൾ എന്നും ഓർമ്മിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
താൻ പഠിപ്പിക്കുന്ന കുട്ടികളോട് വളരെ സ്നേഹത്തോടെ പാഠ ഭാഗങ്ങൾ പറഞ്ഞുകൊടുക്കുന്ന രാജു മാഷിന്റെ മുഖം ഓർമ്മകളിലിൽ നിന്നും മായാതെ നിൽക്കുന്നൂവെന്ന് ഉമേഷ് കുമാർ പറഞ്ഞു.ഓർമ്മകൾ മൂടുപടം നീക്കുമ്പോഴും മനസ്സിന്റെ കോണിൽ മാഷിന്റെ സൗമ്യഭാവം മറയത്തെ നിൽക്കും.ആദരാഞ്ജലികൾ – ഉമേഷ് കുമാർ ജേർണൽ ന്യൂസിനോട് പറഞ്ഞു.
ഇന്നലെ തിരുവനന്തപുരം ശ്രീമൂലം ക്ലബ്ബിൽ സംഗീതപരിപാടി അവതരിപ്പിക്കുവാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്.