ഗുരുവായൂർ : ഇടത്തരികത്തു കാവിൽ ശ്രീ ഭഗവതിക്ക് താലപ്പൊലി സംഘം വക താലപ്പൊലി ആയതിനാൽ ജനുവരി 5 ഞായറാഴ്ച, ദേവസ്വം വക താലപ്പൊലി ആയ ഫെബ്രുവരി 7 വെള്ളിയാഴ്ച എന്നീ തീയതികളിൽ ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാൽ പ്രസ്തുത ദിവസങ്ങളിൽ പകൽ 11.30 നു ഗുരുവായൂർ ക്ഷേത്രം നട അടയ്ക്കും.
ആകയാൽ ഈ ദിവസങ്ങളിൽ പകൽ 11.30 നു ശേഷം ക്ഷേത്രത്തിൽ ദർശന സൗകര്യം ഉണ്ടാകില്ല. വിവാഹം, ചോറൂൺ, തുലാഭാരം ,മറ്റുവഴിപാടുകൾ എന്നിവയും പകൽ 11.30 നു ശേഷം നടത്താൻ കഴിയില്ലെന്ന വിവരം ഭക്തജനങ്ങളെ അറിയിക്കുന്നു.. ക്ഷേത്രാചാര ചടങ്ങുകൾക്ക് ശേഷം വൈകിട്ട് പതിവ് പോലെ ക്ഷേത്ര ദർശന സൗകര്യം തുടരും