In Hit chart again.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം : പ്രശസ്ത പിന്നണി ഗായകന്റെ ഈ വർഷത്തെ ഓണപ്പാട്ട് “ഓണക്കൈനീട്ടം” ഇരുകയ്യും നീട്ടി സ്വീകരിച്ച് മലയാളക്കര.

പിന്നണി ഗായകൻ എം ജി ശ്രീകുമാർ ആലപിച്ച അരികിൽ പൊന്നയ്യൻ ,ഹന്ത ഭാഗ്യം ജനനം തുടങ്ങിയ ഗാനങ്ങൾക്ക് ശേഷം ഉമേഷ്‌കുമാർ ഗാനരചനയും സംഗീതവും നിർവഹിച്ച ഓണപ്പാട്ടായിരുന്നു ഓണക്കൈനീട്ടം.

“അന്നത്തെ മുത്തശ്ശിക്കും.. നിന്നാരംഭിക്കുന്ന ഗാനം എം ജി ശ്രീകുമാറും അദ്ദേഹത്തിന്റെ എം ജി മ്യൂസിക് അക്കാദമിയിലെ മിടുക്കരായ സംഗീത വിദ്യാർത്ഥികളും ഉമേഷ് കുമാറും കർണാടക സംഗീതജ്ഞൻ സുകുമാര കുറുപ്പും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.എം ജി ശ്രീകുമാറിനൊപ്പം എം ജി മ്യൂസിക് അക്കാദമിയിലെ സംഗീത വിദ്യാർത്ഥികളും ഉമേഷ് കുമാറും ,ഐശ്വര്യയും,കർണാടക സംഗീതജ്ഞൻ സുകുമാരക്കുറുപ്പും അഭിനയിച്ചിട്ടുമുണ്ട്.

“പഴയ എംജി പാട്ടുകളുടെ തിരിച്ച് വരവ് ഉഗ്രൻ”,മനോഹരമായ ഒരോണപാട്ട്..,നല്ലൊരു ഓണപ്പാട്ട്.. പൊളി “ഈ വർഷത്തെ ഓണം തൂക്കി എം ജി സർ”,ഈ വർഷത്തെ ഓണപ്പാട്ട് MG മ്യൂസിക്ക് Team ന് അഭിനന്ദനങ്ങൾ പ്രത്യേകിച്ച് ഇതിൻ്റെ സംവിധാനം മനോഹരം….ലാൽ അഴകത്തിന് തിരുവോണ മുത്തം,ഓണം തൂക്കി. ……ഇങ്ങനെ പോകുന്നു പ്രേക്ഷക പ്രതികരണങ്ങൾ.

ലാൽ അഴകം സംവിധാനം നിർവഹിച്ചിരിക്കുന്നു.ഓർക്കസ്‌ട്രേഷൻ- സിജോ സ്റ്റീഫൻ (ആലാപ് സ്റ്റുഡിയോ ), മിക്സിങ് ആൻഡ് മാസ്റ്ററിങ് സുനീഷ് (ബെൻസൺ ക്രയേഷൻസ് ),കൊറിയോഗ്രാഫി – സിമി ബാഹുലേയൻ ൯(എം ജി മ്യൂസിക് അക്കാഡമി )സിനിമറ്റോ ഗ്രാഫർ – ദിനേശ് കൃഷ്ണൻ,ക്യാമറ അസ്സോസിയേറ്റ് – ഇമ്മാനുവേൽ,ക്യമറ അസിസ്റ്റൻ്റ് – അരുൺ ലാൽ, എഡിറ്റ് – ജിത്തു ജോവിയൽ.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡർ ഉദിത് നായർ, വൈറൽ താരം ആയ്‌ന ബിനു, നിവേദ്യ എൻ കുറുപ്പ്,ആയില്യ ,ആലിയാ, ആരുഷ് സുനിൽ,ശ്രീനവ്,എയ്ജ്ഞൽ,നിസാന ,ആകർഷ് ,അർഷ,അർജ,ഭവന്യ,സിമി ബാഹുലേയൻ,പത്മകുമാരി,സുനില, സിന്ധു, ഷീജ തുടങ്ങിയവരും വിഡിയോയിൽ അഭിനയിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ 28ന് എം ജി ശ്രീകുമാർ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഓണക്കൈനീട്ടം മണിക്കൂറുകൾക്കകം മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.യൂട്യൂബ് വ്യൂസിൽ ഈ ഗാനം എപ്പോൾ ട്രെൻഡിങ് പട്ടികയിൽ എത്തുകയും ചെയ്തു.

എം ജി ശ്രീകുമാർ എന്ന പ്രിയപ്പെട്ട ഗായകനിൽ നിന്നും മലയാളികൾ പ്രതീക്ഷിക്കുന്ന രീതിയിലുള്ള ഒരു ഗാനം നൽകുവാൻ കഴിഞ്ഞതിൽ ദൈവത്തോടും ഗുരുക്കന്മാരോടും നന്ദി പറയുന്നൂവെന്ന് ഓണക്കൈനീട്ടത്തിന്റെ രചനയും ,സംഗീതവും നൽകിയ ഉമേഷ് കുമാർ ജേർണൽ ന്യൂസിനോട് പറഞ്ഞു.എം ജി സാർ എന്ന വലിയൊരു ഗായകനോടൊപ്പം എന്റെ പേര് ആൽബത്തിലൊക്കെ എഴുതുന്നതുതന്നെ മുൻജന്മപുണ്യമായി കരുതുന്നൂവെന്നും അദ്ദേഹം പറഞ്ഞു.

എം ജി മ്യൂസിക് അക്കാഡമിക്ക് വേണ്ടി എം ജി ശ്രീകുമാർ സാറിന്റെ ഈ വർഷത്തെ ഓണപ്പാട്ട് സംവിധാനം ചെയ്യുവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നൂവെന്ന് ഓണക്കൈനീട്ടത്തിന്റെ സംവിധായകൻ ലാൽ അഴകം അറിയിച്ചു.ജീവിതത്തിൽ ലഭിച്ച അസുലഭ നിമിഷങ്ങളിൽ ഒന്നാണ് അദ്ദേഹത്തോടൊപ്പം ലൊക്കേഷനിൽ നിന്നും ലഭിച്ച നിമിഷങ്ങളെന്ന് ലാൽ പറഞ്ഞു.നല്ലൊരു ഓണപ്പാട്ടിനോടൊപ്പം വർക്ക് ചെയ്യുവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നൂവെന്നും ഇത്തവണത്തെ ഓണം എം ജി ശ്രീകുമാർ സാറിന്റെ ,ഞങ്ങളുടെ ഈ ഗാനം തൂക്കി- ലാൽ അഴകം പറഞ്ഞു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!