Kollam Ithikkara Incident

ഈ വാർത്ത ഷെയർ ചെയ്യാം

കൊല്ലം ആയൂര്‍ കുഴിയത്ത് ഇത്തിക്കരയാറ്റിൽ കാണാതായ എൻജിനീയറിങ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പുനലൂർ ഇളമ്പൽ സ്വദേശി അഹദാണ് മരിച്ചത്.കാല്‍ കഴുകാനായി ആറ്റിലേക്ക് ഇറങ്ങുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സ് സ്ക്യൂബ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

റോഡുവിള ട്രാവൻകൂർ എൻജിനീയറിങ്ങ് കോളേജിലെ കംപ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.

ആയൂർ മാർത്തോമ കോളേജിൽ നടക്കുന്ന ഫെസ്റ്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അഹദ് അടങ്ങിയ ഏഴംഗ വിദ്യാർത്ഥി സംഘം.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!