Kollam to Madhura

ഈ വാർത്ത ഷെയർ ചെയ്യാം

കൊല്ലം ജില്ലയിലെ പ്രാക്കുളത്ത് പി.എം. അലക്സാണ്ടറുടെയും ലില്ലി അലക്സാണ്ടറുടെയും മകനായി 1954 ഏപ്രിൽ 5നായിരുന്നു ജനനം. പ്രാക്കുളം ലോവർ പ്രൈമറി സ്കൂളിലും പ്രാക്കുളം എൻഎസ്എസ് ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം. ഹൈസ്കൂൾ പഠനകാലത്താണ് ബേബി ആദ്യമായി രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങുന്നത്. ഹൈസ്കൂൾ പഠനകാലത്ത് എസ്എഫ്ഐയുടെ മുൻഗാമിയായ കെഎസ്എഫ് (കേരള സ്റ്റുഡന്റ് ഫെഡറേഷൻ) അംഗമായി.

എം.എ.ബേബി നയിക്കും, കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് 3 പേർ; സിസിയിലേക്ക് മത്സരം, പിണറായി പിബിയിൽ തുടരും
പ്രീ-ഡിഗ്രിക്കായി കൊല്ലത്തെ എസ്‌എൻ. കോളജിൽ ചേർന്നു. തുടർന്ന് എസ്എ‌ൻ കോളജിൽ തന്നെ പൊളിറ്റിക്കൽ സയൻസിൽ ബിഎക്കു ചേർന്നു. വൈകാതെ എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായി മാറി. 1975ൽ എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായി. പിന്നാലെ ഡിവൈഎഫ്ഐയിലും സിപിഎമ്മിലും അംഗമായി. 1979ൽ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്. 1985ൽ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ. 1987ൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പദവിയിലെത്തിയ ബേബി 1989ൽ പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലുമെത്തി.

1986‌ൽ തന്റെ 32–ാം വയസിൽ എം.എ ബേബി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1992ൽ അദ്ദേഹം വീണ്ടും രാജ്യസഭാംഗമായി. 1998 വരെ അദ്ദേഹം പാർലമെന്റിൽ സേവനമനുഷ്ഠിച്ചു. 2006 – 2011 കാലഘട്ടത്തിൽ അച്യുതാനന്ദൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം. 2012ൽ കോഴിക്കോട് വച്ചു നടന്ന 20-ാമത് പാർട്ടി കോൺഗ്രസിൽ വച്ച് എം.എ. ബേബി സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

രണ്ട് കാലം, പിൻഗാമികളായ സഖാക്കൾ; സീതാറാം യച്ചൂരിക്കു പകരക്കാരനായി ബേബി എത്തുമ്പോൾ…
2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്തുനിന്നു മത്സരിച്ചെങ്കിലും ആർഎസ്പിയുടെ എൻ.കെ.പ്രേമചന്ദ്രനോടു പരാജയപ്പെട്ടു. സിപിഎം ജനറൽ സെക്രട്ടറി പദവിയിലെത്തുന്ന കേരളത്തിൽനിന്നുള്ള രണ്ടാമത്തെ നേതാവും മൂന്നാമത്തെ മലയാളിയുമാണ് ബേബി. ബെറ്റി ലൂയിസാണ് ഭാര്യ. മകൻ അശോക് ബെറ്റി നെൽസൺ.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!