Kottayam Incident

ഈ വാർത്ത ഷെയർ ചെയ്യാം

കുമാരനെല്ലൂരില്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. രമ്യമോഹനെ(39)യാണ് ഭര്‍ത്താവ് ജയന്‍ ശ്രീധരന്‍ മര്‍ദിച്ചത്. മുഖത്ത് ഗുരുതരമായി പരുക്കേറ്റ യുവതി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.

നിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. മര്‍ദിക്കുന്നതിന് രണ്ടു മൂന്ന് ദിവസം മുമ്പ് ഭര്‍ത്താവ് വലിയ സ്നേഹ പ്രകടനമാണ് നടത്തിയത്. സംഭവ ദിവസം ഭര്‍ത്താവ് രമ്യയെ ഉച്ചയ്ക്ക് ഓഫീസില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി ഭക്ഷണം വാങ്ങി കൊടുത്തു. വൈകുന്നേരമായപ്പോള്‍ ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് വിളിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതിനുശേഷമാണ് മര്‍ദിച്ചതെന്ന് രമ്യ മോഹന്‍ പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ ആദ്യ ചെവിക്കല്ലിന് അടിച്ചു. തുടര്‍ന്ന് തല ഭിത്തിയിലിട്ട് ഇടിച്ചു.

മര്‍ദ്ദനം പതിവാണെന്നും മൂന്ന് മക്കളെയും ഭര്‍ത്താവ് ഉപദ്രവിക്കുമായിരുന്നുവെന്നും മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും രമ്യ പറയുന്നു. രമ്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. പ്രതിയായ ജയന്‍ ഒളിവിലാണെന്ന് കോട്ടയം വെസ്റ്റ് പോലീസ് പറഞ്ഞു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!