കൊല്ലം : പരവൂർ കുറുമണ്ടൽ ശാർക്കര ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ മകരഭരണി മഹോത്സവം ഫെബ്രുവരി 3, 4,5, തീയതികളിൽ ക്ഷേത്ര ആചാരങ്ങളും പൂജാതി കർമ്മങ്ങളും മാത്രമായി നടക്കും.ക്ഷേത്രത്തിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ക്ഷേത്ര തന്ത്രി നീലമന ഇല്ലത്ത് ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നിർദ്ദേശപ്രകാരമാണിത്.
ഒന്നാം ദിവസം 3.2.2025(1200 മകരം 21 തിങ്കൾ രേവതി)
രാവിലെ
5:30ന് -നട തുറക്കൽ
5:40ന് – നിർമ്മാല്യദർശനം
6:00ന് -മേൽശാന്തി ശ്രീ കൃഷ്ണ കുമാർ പോറ്റിയുടെ നേതൃത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം
7:00ന് – ഉഷപൂജ
8:00ന് – ദേവി ഭാഗവത പാരായണം
(നേർച്ചയായി നടത്തുന്നത്-അജിത വേണുകുമാർ, സൂര്യകാന്തി കിഴക്കേ പുരം . പി .ഒ. വർക്കല )
വൈകിട്ട് 5 :30ന് – നട തുറക്കൽ
6:30ന് – വിളക്കും ദീപാരാധനയും തുടർന്ന് പുഷ്പഭിഷേകം
പുഷ്പഭിഷേകം നേർച്ചയായി നടത്തുന്നത് കൊല്ലരഴഴികം കുടുംബാംഗം ചന്തക്കലഴികം വീട്ടിൽ സി കെ നാരായണക്കുറുപ്പിന്റെ കൊച്ചുമകൾ ഗിരിജ കുമാരി
രണ്ടാം ദിവസം 4.2.2025(1200 മകരം 22 ചൊവ്വ അശ്വതി)
രാവിലെ 5:30ന് – നട തുറക്കൽ
5:40ന്-നിർമാല്യ ദർശനം
6:00ന്- അഷ്ടദ്രവ്യ മഹാഗണപതി ഹോമം.
7:00ന്-ഉഷപൂജ
8:00ന്-ദേവി ഭാഗവത പാരായണം
(നേർച്ചയായി നടത്തുന്നത്
ആർ വേണുഗോപാലക്കുറുപ്പ് മുല്ലമൂട് ലെയ്ൻ ,വി എ ആര്‍ എ 235 വട്ടിയൂർക്കാവ് പി. ഒ തിരുവനന്തപുരം
10:00ന്- മധ്യാഹ്നപൂജ, നടയടയ്ക്കൽ .
വൈകിട്ട് 5:30ന്- നട തുറക്കൽ
6:30ന്-വിളക്കും, ദീപാരാധനയും
7:15ന്- പുഷ്പാഭിഷേകം
നേർച്ച : ഉഷ ജി പിള്ള, പൂരാടം ;
സന്ധ്യാ നായർ , തിരുവോണം, ഗണേഷ് നഗർ പൂനെ, മഹാരാഷ്ട്ര .
7:30ന്- കൊള്ളിയെറിച്ചിൽ
മൂന്നാം ദിവസം
5.2.2025 (1200 മകരം 23 ബുധൻ ഭരണി)
രാവിലെ 5:30ന് – നട തുറക്കൽ
5:40 – നിർമ്മാല്യ ദർശനം
6:00ന്- അഷ്ട ദ്രവ്യ മഹാഗണപതി ഹോമം.
നേർച്ചയായി നടത്തുന്നത്: ഗോപിക ജി എൻ , നന്ദു ഗോപൻ നന്ദനം കരുനിലക്കോട് , ഇടവ പി ഒ വർക്കല .
6:30ന്- ഉഷപൂജ
6:45ന്- പറയിടൽ
7:00ന്- പൊങ്കാല സമർപ്പണം
8:00ന്- ദേവി ഭാഗവത പാരായണം ( നേർച്ച : സന്ധ്യാ ഹരീഷ് , സന്ധ്യാ ഭവൻ, കലയ്ക്കോട്
8:30 മുതൽ- പ്രഭാത ഭക്ഷണം
നേർച്ച : ഉഷാ ജി പിള്ള, സന്ധ്യ നായർ ഗണേഷ് നഗർ പൂനെ മഹാരാഷ്ട്ര ;
സുധീർ ബാബു , കോട്ടയ്ക്കകം, തെക്കുംഭാഗം.
10:30ന്- നവകവും കലശവും
വൈകിട്ട് 5:30ന്- നട തുറക്കൽ, ക്ഷേത്ര തിരുസന്നിധിയിൽ പറയിടൽ
6:00 മുതൽ 7:00 മണിവരെ : ആധ്യാത്മിക പ്രഭാഷണം
ശ്രീ. രാജൻ , മലനട
7:30ന്- തിരുവാഭരണം ചാർത്തി ദീപാരാധനയും തുടർന്ന് പുഷ്പാഭിഷേകം നേർച്ച: സുജാത രവീന്ദ്രൻ, ശ്രീകൃഷ്ണ സദനം, കുറുമണ്ടൽ ( സിംഗപ്പൂർ)
8:15 മുതൽ ശ്രീഭൂതബലിയും വിളക്കും .
സ്കോളർഷിപ്പ് വിതരണം. (കുടുംബാംഗങ്ങളുടെ മക്കൾക്ക്)
- 2024ലെ എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ഒരു കുട്ടിക്കും ഇംഗ്ലീഷ് പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ഒരു കുട്ടിക്കും ശ്രീ കെ ആർ ജനാർദ്ദനക്കുറിപ്പിന്റെ സ്മരണയ്ക്കായി ഭാര്യ പരവൂർ കുറുമണ്ടൽ ലക്ഷ്മി നിവാസിൽ ശ്രീമതി ലക്ഷ്മിക്കുട്ടി കുഞ്ഞമ്മ കൊല്ലരഴികത്ത് വീട്ടിൽ ശ്രീ എൻ ഗംഗാധര കുറുപ്പിന്റെ സ്മരണയ്ക്കായി മകൾ ശ്രീമതി ഗായാ ഗോപകുമാർ, കേശവ വിലാസം, കൂനയിൽ ഏർപ്പെടുത്തിയ സ്കോളർഷിപ്പ്.
- 2024 മാർച്ച് പ്ലസ് ടു പരീക്ഷയിൽ ഇംഗ്ലീഷ് വിഷയത്തിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ഒരു കുട്ടിക്ക് പരവൂർ കുറുമണ്ടൽ മുട്ടിയഴികത്ത് വീട്ടിൽ ശ്രീമതി സരസ്വതി അമ്മയുടെ സ്മരണയ്ക്കായി മക്കൾ സർവ്വശ്രീ . രാമചന്ദ്ര കുറുപ്പ്, കുമാരി രാമചന്ദ്രൻ പിള്ള, രേണുക സുരേന്ദ്രൻ പിള്ള എന്നിവർ ഏർപ്പെടുത്തിയ എൻഡോവ്മെന്റ്.
- പരേതനായ സോമസുന്ദരക്കുറുപ്പ് (SI,RTD) കേരള പോലീസ്, എസ്. എസ്. മന്ദിരം, ഹരിഹരപുരം (ബംഗ്ലാവിൽവിട്) ഓർമ്മയ്ക്കായി ഭാര്യ ശാന്തകുമാരിയും മക്കളും ഏർപ്പെടുത്തുന്ന ധനസഹായം.
- ശശിധര കുറുപ്പിന്റെ സ്മരണയ്ക്കായി ഭാര്യ വിലാസിനി അമ്മ, പട്ടിയിൽ വീട് കൂനയിൽ.
- എൻഡോവ്മെന്റുകൾ തിരുനാൾ ദിവസമായ 5.02.2025 രാത്രി ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രസന്നിധിയിൽ വിതരണം ചെയ്യുന്നു.
- സ്കോളർഷിപ്പിനുള്ള അപേക്ഷകൾ, മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 1.2.2025 വൈകുന്നേരം 7 മണിക്ക് മുമ്പായി ദേവസ്വം ഓഫീസിൽ എത്തിക്കേണ്ടതാണ്.7. ഫെബ്രുവരി 2 ഞായറാഴ്ച ക്ഷേത്ര സന്നിധിയിൽ അഖണ്ഡ നാമജപം ഉണ്ടായിരിക്കുന്നതാണ്.